എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ അമ്പതു ശതമാനം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും പൂട്ടേണ്ടിവരും: തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണെങ്കിലും ജനക്ഷേമകരമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഈ സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ കേരളത്തിലെ 50 ശതമാനം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും പൂട്ടേണ്ടിവരുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. പൊതു വിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാവും മുന്‍ഗണന. വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അണ്‍ എയിഡഡ് രംഗത്ത് നടമാടുന്ന അനാവശ്യമായ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കുന്ന നയമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്.
കഴിഞ്ഞ സര്‍ക്കാര്‍ ബാക്കിവെച്ച കടുത്ത ധനപ്രതിസന്ധിയെ കുറിച്ച് ഒരാഴ്ച മുമ്പ് ധവളപത്രം ഇറക്കിയിരുന്നു. കടമെടുക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. എങ്കിലും നികുതി നിരക്കുകള്‍ കൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുക എന്ന് കരുതുന്നു. നികുതി വരുമാനം ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുയും ജിഎസ്ടി വരികയും ചെയ്താല്‍ സംസ്ഥാനത്തിന്റെ റെവന്യൂ കമ്മി അഞ്ചുവര്‍ഷത്തിനകം ഇല്ലാതാകുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍. ബജറ്റ് അവസാന ഘട്ടത്തിലാണെരന്ന് സൂചിപ്പിക്കുന്ന എഫ്ബി പോസ്റ്റും തോമസ് ഐസക് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























