കൊലയ്ക്ക് കാരണം സംശയ രോഗം...ഭാര്യയെ അടിച്ചു കൊന്ന ശേഷം കെട്ടിത്തൂക്കി ആത്മഹത്യാക്കാനുള്ള ഗള്‍ഫുകാരന്റെ ശ്രമം പാളി

ഭരത്താവിന്റെ ക്രൂരതക്കും സംശയത്തിനും ബലിയാടാകേണ്ടിവന്ന വീട്ടമ്മ. ഗര്‍ഫില്‍നിന്നും അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് യുവതി മരിച്ചു, യുവതിയുടേത് ആത്മഹത്യയാക്കാന്‍വേണ്ടി കെട്ടിത്തൂക്കാന്‍ശ്രമിച്ചെങ്കിലും നടന്നില്ല. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശേരിയില്‍ അബ്ദുള്‍ സലിമിന്റെ ഭാര്യ സനുജ(29)യാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുള്‍ സലിമാണ് സനൂജയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഒളുവിലാണ്.
ഇന്നലെ രാത്രി പതിനൊന്നിനാണ് സംഭവം. ഗള്‍ഫിലായിരുന്നഅബ്ദുള്‍ സലിം ജൂണ്‍ 30 നാണ് ലീവിന് നാട്ടിലെത്തിയത്. റംസാന്‍ ആഘോഷിക്കാന്‍ സനുജയുടെ വീട്ടില്‍പോയി വൈകിട്ട് മടങ്ങി എത്തി. രാത്രി പത്തിന് കുട്ടികള്‍ ഉറങ്ങിയപ്പോള്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ ഭര്‍ത്താവിന്റെ അടിയേറ്റ് സനുജ ബോധം കെട്ട് വീണു. കുറേനേരമായിട്ടും ഉണരാതിരുന്നതിനെത്തുടര്‍ന്ന് മരിച്ചുവെന്ന് കരുതി കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. സംഭവം ആത്മഹത്യയാക്കാനുള്ള ശ്രമം പാളിയതോടെ രക്ഷപ്പെടാനുള്ള കളി പൊളിഞ്ഞു.
അലുമിനിയം ഏണി മുറിയില്‍ ചാരി കയറില്‍ യുവതിയുടെ കഴുത്തില്‍ കുരിക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കാനാിരുന്നു ശ്രമം. എന്നാല്‍ യുവതിയെ എടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെ അത് വിഫലമാവുകയായിരുന്നു. ദമ്പതികള്‍ വഴക്കിടുന്ന വിവരം സമീപത്ത് താമസിക്കുന്ന അബ്ദുള്‍ സലിമിന്റെ സഹോദരന്‍ സനുജയുടെ പിതാവ് അബ്ദുള്‍ സമദിനെ വിളിച്ചറിയിച്ചിരുന്നു. വിവരം അന്വേഷിക്കാന്‍ പിതാവ് സനുജയെ ഫോണ്‍വിളിച്ചപ്പോള്‍ സംഭവം വഷളാകുമെന്ന് മനസിലായി വീണ്ടും കെട്ടിത്തൂക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അബ്ദുള്‍ സലിം ഒളിവില്‍ പോവുകയായിരുന്നു.
മകള്‍ ഫോണ്‍ എടുക്കാതിരുന്നതില്‍ പന്തികേട് തോന്നി പിതാവ് അബ്ദുള്‍ സമദ് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള ഇവരുടെ വീട്ടിലേക്ക് എത്തിയപ്പോള്‍ സനുജ തറയില്‍കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ബന്ധുക്കളെയും അയല്‍വാസികളെയും കൂട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. യുവതി മിനിട്ടുകള്‍ക്ക് മുമ്പ് മരിച്ച് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പൊലീസില്‍ അറിയിച്ചതോടെ അബ്ദുള്‍ സലിമിനായി രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പന്ത്രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സലിം കഴിഞ്ഞ തവണ ലീവിന് എത്തിയപ്പോള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യയെ സംശയമാണ് അന്നും വഴക്കിന് കാരണം. ബന്ധുക്കളുമായി അടുത്ത് ഇടപെടാന്‍ വിമുഖത കാട്ടുന്ന ഇയാള്‍ ലീവിന് വന്നാല്‍ ഭാര്യയെ ബന്ധുക്കളുമായി അടുത്തിടപഴകാന്‍ അനുവദിച്ചിരുന്നില്ല. ഏഴ് വയസുള്ള അദിനും ഒരു വയസുള്ള ഫാത്തിമയുമാണ് മക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























