അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിനു ആരോഗ്യമന്ത്രിയുടെ പിന്തുണ, നിലവിലെ കുറവുകള്‍ നികത്തി താലൂക്കാശുപതിയാക്കും

നിലവില്‍ ഉച്ച വരെ മാത്രം ചികിത്സ ലഭ്യമായിട്ടുള്ള അരൂക്കുറ്റി സാമൂഹീകാരോഗ്യ കേന്ദ്രത്തെ വികസിപ്പിച്ച് താലൂക്കാശുപത്രിയാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്. അടുത്തെങ്ങും സ്വകാര്യ ആശുപത്രി ഇല്ലാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന അരൂക്കുറ്റി പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവവനക്കാരുടെയും കുറവുണ്ടെന്നും, കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ചേര്‍ന്നു നല്‍കിയ പരതിയിലാണ് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്.
ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, ഡോക്ടര്‍മാരുടെ കുറവ് നികത്തുക, സായാഹ്ന ഒ.പി ആരംഭിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എ.എം. ആരിഫ് എം.എല്‍.എ, ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ്, പഞ്ചായത്ത് അംഗം പി.എസ്. ബാബു എന്നിവരാണ് മന്ത്രിക്കു നിവേദനം നല്‍കിയത്.
നിലവില്‍ ഏഴു ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള അരൂക്കുറ്റിയില്‍ നിലവിലിപ്പോള്‍ നാലു ഡോക്ടര്‍മാരാണ് ഉള്ളത്. പുതുതായി ഡോക്ടര്‍മാരെ നിയമിക്കുമെന്നും കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങള്‍ സഹിതം ആശുപത്രി വികസിപ്പിച്ച് താലൂക്കാശുപത്രിയാക്കി മാറ്റുമെന്നാണ് മന്ത്രി അറിയിച്ചത്.
https://www.facebook.com/Malayalivartha






















