രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്: സംസ്ഥാന വ്യാപക പരിശോധനകള്‍

ബജറ്റിന് പിന്നാലെ ഭൂമിയുടെ രജിസ്‌ട്രേഷനും വിലയാധാരവും സംബന്ധിച്ച് വ്യാപക പരാതികളും അഭ്യൂഹങ്ങളും നിലനില്‍ക്കെ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. രജിസ്റ്റാര്‍മാരും അവരുള്‍പ്പെടുന്ന ലോബിയും വ്യാപക ക്രിത്രിമം നടത്തുന്നു എന്ന പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പരിശോധന. കണക്കില്‍പ്പെടാത്ത രേഖകളും പണവും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ഭൂമി കൈമാറ്റത്തിനുള്ള മുദ്രപത്രങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ നിരക്കും വര്‍ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് തീരുമാനം സര്‍ക്കാരിനും അഭിഭാഷകര്‍ക്കും ബന്പറായി. ഭൂമികൈമാറ്റത്തിനുള്ള ജനങ്ങളുടെ ഭാരം ആയിരങ്ങളില്‍നിന്ന് പതിനായിരങ്ങളായതോടെ ഗണ്യമായ വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സാന്പത്തികനഷ്ടം പേടിച്ച് ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തിലാകുന്നതിനു മുന്പായി ജനങ്ങള്‍ വസ്തു കൈമാറ്റത്തിനു തിരക്കു കൂട്ടിയതാണ് അഭിഭാഷകര്‍ക്കു ഗുണമായത്. അഭിഭാഷകര്‍ മുഖേന വസ്തുവിന്റെ ആധാരം നടത്തുന്ന പ്രവണത സംസ്ഥാനത്തു ശക്തമാകാന്‍ ഈയൊരു സാഹചര്യം നിമിത്തമായി. ആധാരമെഴുത്തുകാര്‍ വഴിയുള്ള ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടാന്‍ പലവിധ നൂലാമാലകള്‍ നേരിടേണ്ടി വന്നതായി ആക്ഷേപമുണ്ട്. ആധാരമെഴുത്തുകാര്‍ കൈവശം വയ്ക്കുന്ന രജിസ്റ്റര്‍, ലൈസന്‍സിയുടെ സാന്നിധ്യം എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നു. എന്നാല്‍, അഭിഭാഷകര്‍ വഴിയുള്ള ആധാരത്തിനു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടായി. അഭിഭാഷകര്‍ തയാറാക്കിയ ആധാരങ്ങള്‍ ഇടപാടുകാര്‍ നേരിട്ട് എത്തിക്കുകയായിരുന്നു. ആധാരമെഴുത്തുകാരെ ഏല്‍പ്പിച്ച മുദ്രപത്രങ്ങള്‍ തിരികെ വാങ്ങി അഭിഭാഷകരെ ഏല്‍പ്പിച്ച് ഇടപാട് നടത്തിയ സംഭവങ്ങളും ഉണ്ടായി. സേവനങ്ങള്‍ക്കു കുത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം വാങ്ങുന്ന തങ്ങളുടെ മേഖലയില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ അഭിഭാഷകര്‍ കടന്നുവരുന്നതു നിയന്ത്രിക്കണമെന്ന ആവശ്യം ആധാരമെഴുത്തുകാര്‍ക്ക് ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്.പഴയ നിരക്കില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ാനുള്ള അവയസാന ദിവസമായിരുന്ന ശനിയാഴ്ച കേരളത്തില്‍ പതിനായിരത്തിലേറെ രജിസ്‌ട്രേഷന്‍ നടന്നു. ഇതു റെക്കോഡാണ്. നിരക്കു സംബന്ധിച്ച അവ്യക്തതയും തിങ്കളാഴ്ചയ്ക്കു മുന്പ് ആധാരവും രജിസ്‌ട്രേഷനും നടത്താനുള്ള തിടുക്കവും പലയിടത്തും സംഘര്‍ഷത്തിന് ഇടയാക്കി. ഞായറാഴ്ചയ്ക്കു മുന്പ് മുദ്രപത്രം വാങ്ങിയവര്‍ക്ക് പഴയ നിരക്കില്‍ത്തന്നെ ആധാരം രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യക്തമാക്കി രജിസ്‌ട്രേഷന്‍ ഐ.ജി. സബ് രജിസ്ട്രാര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം ഉയര്‍ത്തിയ വസ്തുവിന്റെ മുഖവില (ഫെയര്‍വാല്യൂ) 30 ശതമാനം കൂടി ഉയര്‍ത്താന്‍ നല്‍കിയ നിര്‍ദേശവും പ്രാബല്യത്തിലുണ്ട്. വാക്കാലുള്ള ഈ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അണ്ടര്‍ വാല്യുവേഷന്‍ നടപടി നേരിടേണ്ടിവരുമെന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ ആധാരമെഴുത്തുകാരുടെ യോഗത്തില്‍ അറിയിച്ചത്. പിഴ ശിക്ഷ ഉണ്ടാകാതിരിക്കാന്‍ പലരും ന്യായവില കുത്തനെ ഉയര്‍ത്തിക്കഴിഞ്ഞു. നിരക്കുവര്‍ധനയ്ക്കുശേഷവും ഇടപാടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ കശപിശ അവസാനിക്കില്ലെന്നു ചുരുക്കം. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള തുകയുടെ പരിധി എടുത്തുകളഞ്ഞത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പരാതിയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട
https://www.facebook.com/Malayalivartha






















