ഗ്യാസ് സിലിണ്ടര്‍ കഴിഞ്ഞാല്‍ ഏറ്റവും അപകടകാരി ഫ്രിഡ്ജ്: കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചത് ഉറക്കത്തിനിടയില്‍ : റഫ്രിജറേറ്ററിലെ വാതകം വിഷപ്പുകയായി ഉയര്‍ന്ന് എയര്‍ ഹോളിലൂടെ കിടപ്പുമുറിയിലെത്തി

വീട്ടുപകരങ്ങള്‍ പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധവയ്ക്കണമെന്നോര്‍മ്മിപ്പിക്കുന്ന സംഭവമാണ് മരുതൂരെ കുടുംബത്തിന് സംഭവിച്ചത്. അവിശ്വസനീയ ദുരന്തത്തില്‍ ഞെട്ടി മരുതൂര്‍ ഗ്രാമം. സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തില്‍ ദുരന്തകഥാനായകനായത് ഫ്രിഡ്ജ്. ഫ്രിഡ്ജിന് തീപിടിച്ചുണ്ടായ ദുരന്തമാണ് മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്തത്. ദമ്പതികളും ഇവരുടെ 5 വയസ്സ് പ്രായം തോന്നിക്കുന്ന മകളുമാണ് മരിച്ചത്.
ഷോട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജിന് തീ പിടിക്കുകയും തുടര്‍ന്ന് അതില്‍ നിന്നുമുള്ള വിഷം ശ്വസിച്ചതുമാണ് മരണത്തിന് കാരണമെന്നാണ് മണ്ണന്തല പൊലീസ് പറയുന്നത്. ഈ നടുക്കുന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് മരുതൂര്‍ എന്ന ഗ്രാമം.
അമരവിള സ്വദേശിയായ അനില്‍രാജ് (33) ഭാര്യ അരുണ (27) മകള്‍ അനീഷ എന്നിവരാണ് മരിച്ചത്. അനിലും ഭാര്യയും തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനീയറിങ്ങ് കോളേജിലെ ജീവനക്കാരാണ്. ലാബ് സെക്ഷനിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.അനില്‍ രാജ് മെക്കാനിക്കല്‍ സെക്ഷനിലും അരുണ ഇലക്ട്രോണിക് സെക്ഷനിലുമാണ് ജോലി ചെയ്യുന്നത്.മകള്‍ അനീഷ നാലാഞ്ചിറ സെന്റ് ഗുറേറ്റീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ ഇവിടെ മരുതൂര്‍ പാലത്തിനടുത്തുള്ള കൃഷ്ണാ ബേക്കറിക്ക് പിന്നിലുള്ള വീട്ടിലാണ് താമസം. ഹൗസ് ഓണര്‍ പൊന്നപ്പന്‍ കുടുംബസമേതം താമസിക്കുന്നതും ഇതേ വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ തന്നെയാണ്. എല്ലാ ദിവസവും ജോലിക്ക് പോകേണ്ടതിനാല്‍ രാവിലെ തന്നെ ഉറക്കമെണീക്കുന്ന കുടുംബത്തെ പക്ഷേ ഇന്ന് പുറത്ത് കാണാതായപ്പോള്‍ വീട്ടുടമ പൊന്നപ്പന് സംശയം തോന്നിയെങ്കിലും ചിലപ്പോള്‍ ജോലിക്ക് പോകുന്നില്ലാത്തത് കാരണമാകും എന്ന് കരുതി അല്ലെങ്കില്‍ അതിരാവിലെ തന്നെ പോയിറ്റുണ്ടാകുമെന്നും കരുതി.
എന്നാല്‍ പിന്നീട് ബേക്കറിയുടെ മുന്‍വശത്തായി അനിലിന്റെ ബൈക്ക് കണ്ടതോടെ എന്തോ ഒരു പന്തികേട് തോന്നിയ പൊന്നപ്പന്‍ ഇത് അടുത്തുള്ള സുഹൃത്തിനോട് പറയുകയും വീട് തള്ളി തുറക്കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ സുഹൃത്ത് അത് തടയുകയായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ എന്ന തോന്നലിനാല്‍ ുടനെ തന്നെ അടുത്തുള്ള മണ്ണന്തല പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മണ്ണന്തല പൊലീസ് സംഘം വീട് തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കെട്ടി നിന്ന പുക കാരണം പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പരിശോധനയിലാണ് ഫ്രിഡ്ജിന് തീ പിടിച്ച് പൂര്‍ണമായി നശിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയത്.
രാത്രി ഇവര്‍ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടം നടന്നത് എന്നാണ് പൊലീസ് ഭാഷ്യം. ഹാളിലാണ് ഫ്രിഡ്ജ് വച്ചിരുന്നത്. ഫ്രിഡ്ജിന് നേരെ എതിരെയായിട്ടായിരുന്നു കുടുംബം കിടന്ന മുറി മുറിയുടെ വാതിലും ജനലും അടയ്ച്ചിരുന്നതിനാല്‍ തന്നെ എയര്‍ ഹോള്‍ വഴി അകത്തേക്ക് വിഷവാദകം കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത് ശ്വസിച്ച കുടുംബം മരണപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വീടിനുള്ളില്‍ ഫ്രിഡ്ജ് കത്തിക്കരിഞ്ഞതിന്റെ ഗന്ധം അസഹനീയമായി തുടരുകയാണ്. സാംസങ്ങ് കമ്പനിയുടെ ഫ്രിഡ്ജാണ് കത്തിക്കരിഞ്ഞത്. ഒരു വര്‍ഷത്തിലധികമായി അനിലും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.ഫ്രിഡ്ജിന് തീ പിടിച്ച് വിഷവാദകം ശ്വസിച്ച് അസാധാരണമായി ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് സമീപവാസികള്‍. സംഭവം അറിഞ്ഞവരുടെ വലിയ പ്രവാഹമാണ് സംഭവ സ്ഥലത്തേക്ക്. മരണ വാര്‍ത്ത പുറത്ത് വന്ന ആദ്യം ആത്മഹത്യയാണെന്ന രീതിയിലാണ് പ്രചരിച്ചതെങ്കിലും പിന്നീട് പൊലീസും ഫോറന്‍സിക് വിദഗ്തര്‍ സ്ഥലതെത്തിയതോടെ സംഭവം അപകടത്തെതുടര്‍ന്നാണെന്ന് സ്ഥിരീരിക്കുകയായിരുന്നു.
അടുത്തിടെ പലയിടത്തും ഇത്തരം ഉപകരണങ്ങള്‍ കത്തിയുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് നിരവധി കുടുംബങ്ങളാണ് വഴിയാധാരമായിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയതിനാല്‍ പലതും ശ്രദ്ധിക്കാതെ പോകുന്നെന്നുമാത്രം. കാലാവസ്ഥാ വ്യതിയാനത്തിന് പോലും ഇടയാക്കുന്ന വിഷവാതകമാകുന്ന സി എഫ് സി (ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍) ഏറ്റവും കൂടുതല്‍ പുറത്ത് വിടുന്നത് ഫ്രിഡ്ജുകളാണ് കൂടാതെ കുട്ടികള്‍ക്ക് ഹാനീകരമാകുന്ന വാതകങ്ങളും ഇവ പുറത്തുവിടുന്നുണ്ട്. ഇവയുടെ കംപ്രസറിലെ ഗ്യാസ് മിനി ഗ്യാസ് സിലിണ്ടറിന് തുല്യമാണ്. അധികം കാലപ്പഴക്കം വന്നവ ഉടന്‍ തന്നെ മാറ്റുക. കേടായവ ശരിയാക്കി എടുക്കാതിരിക്കുക. 3 നില കെട്ടിടത്തെ തകര്‍ക്കാന്‍ കഴിവുള്ള ഗ്യാസ് സിലിണ്ടര്‍ വീടിന് പുറത്ത് സൂക്ഷിക്കണമെന്നാണ് കമ്പനി നിഷ്‌കര്‍ഷിക്കുന്നത്. എന്നിട്ടവ അടുക്കള ഭിത്തിയില്‍ ഹോളിട്ട് ഗ്യാസ് സിലിണ്ടറും അടുപ്പുമായി ബന്ധിപ്പിക്കണമെത്രെ. കൂടാതെ രാത്രിയില്‍ നിര്‍ബന്ധമായും കണക്ക്ഷന്‍ വിഛ്‌ഛേദിക്കണമെന്നും.
https://www.facebook.com/Malayalivartha























