പ്രതിഷേധം തലസ്ഥാനത്തേക്കും, ജില്ലാ കോടതിയിലെ മീഡിയ സെന്റര്‍ തല്ലിത്തകര്‍ത്തു; 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെ'ന്ന് പോസ്റ്ററും

ഹൈക്കോടതിയില്‍ അഭിഭാഷകനും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രണ്ട് കൂട്ടരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പല ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുപ്പോള്‍ അഭിഭാഷകരുടെ നേതൃത്വത്തിലും സമാനമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഉണ്ടായി.
തലസ്ഥാന നഗരത്തിലും അഭിഭാഷകര്‍ ഹൈക്കോടതി സംഭവത്തിന്റെ പേരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് കടുത്ത അമര്‍ഷത്തിലാണ്. ഇതിന്റെ ഭാഗമായി കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ കോടതിയിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ മീഡിയാ സെന്റര്‍ അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. ഇതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരെ കളിയാക്കി പോസ്റ്ററൊട്ടിച്ചു അഭിഭാഷകര്‍. മീഡിയാ സെന്ററിന്റെ വാതിലില്‍ 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല' എന്ന് എഴുതിവച്ചാണ് അഭിഭാഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. അഭിഭാഷകരുടെ അക്രമത്തില്‍ നിരവധി 
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന സ്ഥലമാണ് ഇവിടം. ഈ സ്ഥലമാണ് ഒരു വിഭാഗം അഭിഭാഷകര്‍ കോടതിയിലെ തല്ലിത്തകര്‍ത്തത്. ഇന്ന് കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല' എന്ന് പോസ്റ്റര്‍ പത്രക്കാരുടെ വാഹനങ്ങളില്‍ ഒട്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ജഡ്ജിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം മീഡിയാ സെന്റര്‍ അടിച്ചു തകര്‍ത്തത്. തകര്‍ന്ന മീഡിയാ സെന്ററിന്റെ ചിത്രങ്ങള്‍ എടുക്കാനും അഭിഭാഷകര്‍ സമ്മതിച്ചില്ലെന്നാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്.
നേരത്തെ ഈ സ്ഥലത്തും അഭിഭാഷകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണാണാ മാദ്ധ്യമങ്ങള്‍. ആ അര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തകരെ കളിയാക്കി കൊണ്ടാണ് അഭിഭാഷകര്‍ പോസ്റ്റര്‍ ഒട്ടിച്ചത്. ഇന്ന് ഉച്ചയോടൊയാണ് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷമാണ് ഒരു കൂട്ടം അഭിഭാഷകര്‍ മീഡിയാ റൂം തല്ലിത്തകര്‍ത്തത്. ഹൈക്കോടതി സംഭവത്തിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അക്രമവും തല്ലിത്തകര്‍ക്കലും. എന്നാല്‍, സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. സംയമനം പാലിക്കാനാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ തീരുമാനം.
ഇന്നലെ ഹൈക്കോടതിയില്‍ ഉണ്ടായ അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ പ്രശ്‌ന പരിഹാരത്തിനായി മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു അക്രമം തിരുവനന്തപുരം കോടതിയില്‍ അരങ്ങേറിയത്.
പത്രക്കാര്‍ക്കെന്താ കോടതിയില്‍ കാര്യം എന്നു ചോദിക്കുന്ന അഭിഭാഷകര്‍ പറയുന്നതിലും കാര്യങ്ങള്‍ ഇല്ലാതില്ല. എങ്കില്‍ ഭാവിയില്‍ പത്രങ്ങള്‍ കോടതി നടപടികള്‍ വാര്‍ത്തയാക്കാതിരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അത് സാധ്യവുമല്ല. ഫലത്തില്‍ അനുരഞ്ജനവും സമവായവുമാണ് നല്ലത്. എന്നാല്‍ ചെറിയ ഒരു കേസില്‍ കോടതി വിധി വരുമ്പോള്‍പോലും അതറിയിച്ച് കയ്യടിനേടാന്‍ ചാനലുകള്‍ക്ക് മുമ്പില്‍ ഇവര്‍ മത്സരിക്കാറുണ്ട്. എല്ലാവര്‍ക്കും പേരും മുഖവും പത്രത്തിലും ചാനലിലും വരണം എന്നാല്‍ ഒരു വ്യക്തി തെറ്റുചെയ്യുമ്പോള്‍ അത് വാര്‍ത്തയാക്കിയാല്‍ എല്ലാവരും എതിരായിതിരിയുന്നത് ന്യായീകരിക്കാനാകില്ല. പത്രക്കാര്‍ തെറ്റുചെയ്താല്‍ അതും റിപ്പോര്‍ട്ട് ചെയ്യണം. പ്രസ് ക്ലബിലെ ബാര്‍ വിഷയം ശക്തമായി ജനങ്ങളുടെ മുന്നിലെത്തിച്ചത് ഇവിടുത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു. തെറ്റ് ആരുചെയ്താലും തെറ്റുതന്നെ.
https://www.facebook.com/Malayalivartha























