വിഴിഞ്ഞം നിര്‍ത്തി വയ്ക്കും കുളച്ചല്‍ ലക്ഷ്യം

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ ജോലികള്‍ ഏതാനും ദിവസങ്ങള്‍ക്കകം നിര്‍ത്തി വയ്ക്കും. അദാനി ഗ്രൂപ്പ് കുളച്ചല്‍ തുറമുഖത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതാണ് കാരണം. തമിഴ്‌നാട്ടില്‍ ജയലളിതയുമായി സഖ്യത്തിനു ശ്രമിക്കുന്ന നരേന്ദ്രമോഡിക്കു മുമ്പില്‍ എത്രയും വേഗം കുളച്ചല്‍ തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യം മാത്രമാണുള്ളത്. അതേസമയം വിഴിഞ്ഞം തുറമുഖം വഴിയിലായതിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മുഖം കറുപ്പിക്കുകയോ കട്ടീസ് പറയുകയോ ചെയ്യില്ല. അതിനുള്ള വേലകള്‍ നരേന്ദ്രമോഡി പ്രയോഗിച്ചു കഴിഞ്ഞു.
നരേന്ദ്രമോഡിയെ കണ്ട കേരളമുഖ്യമന്ത്രിയോട് അദ്ദേഹം ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുളച്ചല്‍ തുറമുഖം പൂര്‍ത്തിയായ ശേഷം തുടങ്ങാമെന്നാണ് മോഡിജിയുടെ വാക്ക്. ജയലളിതയുടെ കൂടിയാലോചനകളാണ് കാരണമെന്നും മോഡി അറിയിച്ചു. കേരളത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നും നരേന്ദ്രമോഡി പിണറായിയെ അറിയിച്ചിട്ടുണ്ട്. തത്കാലം സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പിണറായിക്ക് കേന്ദ്രസഹായം ആവശ്യമാണ്. വിഴിഞ്ഞം ബലികൊടുത്താലും അത് നേടിയെടുക്കുകയാണ് ലക്ഷ്യം.
കേന്ദ്രസര്‍ക്കാരിന്റെ ഗുഡ് ബുക്‌സില്‍ തുടരാനാണ് പിണറായി വിജയന് താത്പര്യം നരേന്ദ്രമോഡിയുടെ കോണ്‍ഗ്രസ് വിരുദ്ധ വികാരം മുതലെടുക്കാനും പിണറായി ആലോചിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ കണ്ണായ വിഴിഞ്ഞം അദാനി ഗ്രൂപ്പിന് തീറെഴുതി കൊടുത്തത്. ഇതില്‍ കോണ്‍ഗ്രസിന് കോടികള്‍ ലഭിച്ചു. വിഴിഞ്ഞം അദാനി പോര്‍ട്ട് പ്രോജക്ട് ലിമിറ്റഡ് എന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനിയുടെ പേര്. അതായത് വിഴിഞ്ഞം ഒരു സര്‍ക്കാര്‍ കമ്പനി അല്ലെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha























