റ്റി.പി. നേതാക്കള്‍ രക്ഷപെടും, ചരടു വലിച്ചത് മാധ്യമപ്രവര്‍ത്തകന്‍

റ്റി.പി ചന്ദ്രശേഖര്‍ വധക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തില്‍ ഇടതുമുന്നണിയെ പ്രീണിപ്പിക്കാന്‍. ഡല്‍ഹിയില്‍ സ്വാധീനമുള്ള ഇടതു അനുഭാവിയായ മാധ്യമ പ്രവര്‍ത്തകന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയെ സ്വാധീനിച്ചാണ് പ്രസ്തുത തീരുമാനം ഏടുപ്പിച്ചത്. കേരളം ഉള്‍പ്പെടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ ഇടതുമുന്നണിയുമായി സഖ്യത്തില്‍ നീങ്ങാനാണ് ആലോചിക്കുന്നത്.
റ്റി.പി കേസില്‍ സിബിഐ അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് കെകെ രമയ്ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ ഉറപ്പു പാലിച്ചില്ലെന്ന് മാത്രമല്ല ആവശ്യം നിരാകരിക്കുകയും ചെയ്തു.
പിണറായിയെ അനുയാത്ര ചെയ്യാറുള്ള മാധ്യമപ്രവര്‍ത്തകനാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതേ സ്വാധീനം കേരളത്തില്‍ നടന്നിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളെ കേസില്‍ നിന്നും ഊരികൊടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അക്കാലത്ത് ആഭ്യന്തരമന്ത്രി. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുന്ന വേളയില്‍ വിഎം സുധീരന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. അക്കാര്യം ഫലം കണ്ടതുമില്ല.
പിണറായിയുടെ വിശ്വസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ദീര്‍ഘകാലം ഡല്‍ഹിയില്‍ ഒരു ദിനപത്രത്തിന്റെ ലേഖകനായിരുന്നു. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹത്തിന് ദൃഢമായ ബന്ധങ്ങളുണ്ട്. നരേന്ദ്രമോഡിയെ ഓപ്പറേറ്റ് ചെയ്യാന്‍ ഭാരതത്തിലെ കോര്‍പ്പറേറ്റ് മന്ത്രിക്ക് നിഷ്പ്രയാസം കഴിയും.
https://www.facebook.com/Malayalivartha























