ഐസ് ബന്ധം സംശയിക്കുന്ന മെറിനെ കാണാതായ സംഭവം; മുംബൈയില്‍ മതപണ്ഡിതന്‍ ഖുറേഷി അറസ്റ്റില്‍, കേരളത്തില്‍ കൊണ്ടുവരും, ചോദ്യം ചെയ്യാന്‍ എന്‍ഐഎ എത്തും

മെറിന്റെയും ഭര്‍ത്താവിന്റെയും തിരോധാനം ദുരൂഹമായിരിക്കെ കേസില്‍ ആദ്യ അറസ്റ്റ്. മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം തിരഞ്ഞ അര്‍ഷിദ് ഖുറേഷി മുംബൈയില്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി മെറിന്‍ എന്ന മറിയത്തെ കാണാതായ കേസില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് യു.എ.പി.എ. നിയമപ്രകാരം കേസെടുത്തിരുന്നു. എ.സി.പി. കെ.വി. വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുംബൈയിലെത്തി എന്‍.ഐ.എ.യുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ഖുറേഷിക്ക് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്!ലാ!മിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ട്.
മെറിനും ഭര്‍ത്താവ് യഹിയയും മുംബൈയില്‍ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടര്‍ന്നു ഖുറേഷിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. മെറീനയെ കാണാതായതിന് പിന്നില്‍ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹ്യയെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇയാളുടെ സുഹൃത്തും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അദ്ധ്യാപകനുമായ മുംബൈ സ്വദേശി ആര്‍.സി. ഖുറേഷിയെയും സംശയിക്കുന്നതായി പറഞ്ഞു. ഇരുവരും ചേര്‍ന്ന് എബിനെയും നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചിരുന്നു. ഈ കേസിലാണ് ഖുറേഷിയുടെ അറസ്റ്റ്. ഭീകരവാദം സംശയിക്കുന്നതായി എബിന്‍ പരാതിയില്‍ പറഞ്ഞതാണ് യു.എ.പി.എ. കുറ്റം ചുമത്താന്‍ കാരണം.
മെറിന്റെ തിരോധാനമടക്കം കേരളത്തില്‍ നിന്ന് കാണാതായ 21 പേരുടെ കേസിലും ഖുറേഷിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ആദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. രണ്ട് മാസമായി മെറീനയെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ എബിനാണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. കേരള പൊലീസും എന്‍.ഐ.എ.യും പ്രതിയെ ചോദ്യം ചെയ്യും. പ്രതിയെ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും. രാത്രി പത്തുമണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നവി മുംബൈയില്‍ വച്ചാണ് ഖുറേഷിയെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖുറേഷിയുടെ സംഘടനാ ബന്ധങ്ങളും വിദേശ ബന്ധങ്ങളും എന്‍ഐഎയും മുംബൈ പൊലീസും പരിശോധിച്ചിരുന്നു. എബിനെ മെറിനും യഹിയയും ചേര്‍ന്നു മതം മാറ്റാന്‍ ശ്രമിച്ചതായും അതിനായി ഖുറേഷിയെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചതായും മൊഴിയുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിന്‍ വിന്‍സെന്റിനെ മെറിന് അറിയാം. അന്നുമുതല്‍ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂര്‍ത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയില്‍ കാമ്പസ് സെലക്ഷന്‍ കിട്ടി. ജോലിക്കു മുന്‍പുള്ള ട്രെയ്‌നിംഗിനായി മെറിന്‍ മുംൈബയില്‍ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്.
ഇവിടെനിന്നും അവധിക്കു വിട്ടില്‍ വന്ന മെറിന്‍ ഇസല്‍മിക രീതിയിലുള്ള പ്രാര്‍ത്ഥനകള്‍ മറ്റും ചെയുന്നതു കണ്ടു വീട്ടുകാര്‍ ഞെട്ടി. എന്നാല്‍ ബെസ്റ്റിന്‍ മുംബൈയിലുള്ള കാര്യം വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടു ബെസ്റ്റിനെ കല്യാണം കഴിക്കണമെന്നുള്ള വാദം മെറിന്‍ ഇവരുടെ മുന്‍പില്‍ വച്ചു. ഒപ്പം ബെസ്റ്റിന്‍ മതം മാറിയ വിവരവും വീട്ടില്‍ മെറിന്‍ അറിയിച്ചു. ഈ ബന്ധത്തില്‍നിന്നും മെറിന്‍ മാറില്ലെന്നു മനസിലായ മെറിന്റെ പിതാവ് വിവാഹം നടത്തിക്കൊടുക്കാമെന്നുള്ള തിരുമാനത്തില്‍ പാലക്കാട്ടുള്ള ബെസ്റ്റിന്റെ വിട്ടില്‍ എത്തി. എന്നാല്‍ അവിടെ നിന്നറിഞ്ഞ കാര്യങ്ങളില്‍ പന്തികേട് തോന്നിയ മെറിന്റെ.പിതാവ് ജേക്കബ് കല്യാണം നടക്കില്ലെന്നു മെറിനോട്.പറഞ്ഞു. എന്നാല്‍ തനിക്കിനി വേറെ വിവാഹം നടക്കില്ലെന്നും മതം മാറി യഹ്യയായ ബെസ്റ്റിനുമായി ഒരു വര്‍ഷം വിവാഹം മുന്‍പ് രജിസ്റ്റര്‍ ചെയ്തതാണെന്നും മെറിന്‍ അറിയിച്ചു.
മകളുടെ മാറ്റം കണ്ട വീട്ടുകാര്‍ മുംബൈയിലെ ട്രെയിനിങ് നിര്‍ത്തിച്ചു മെറിനെ നാട്ടില്‍ കൊണ്ടുവന്നുവെങ്കിലും ഇവിടെനിന്നു പിന്നീടും മെറിന്‍ മുംബൈ നഗരത്തില്‍ എത്തി. പിന്നീടും മെറിന്‍ വീട്ടിലേക്കു പലതവണ ഫോണ്‍ ചെയ്തു വിശേഷങ്ങള്‍ തിരക്കിയിരുന്നു. എന്നാല്‍ റംസാന്‍ ആയപ്പോള്‍ മെറിന്റെ വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല. റംസാന്‍ നോമ്പ് തുടങ്ങുന്നതിനു മുന്‍പു വരെ വീട്ടിലേക്കു മെറിന്‍ വിളിക്കാറുണ്ടായിരുന്നു. അതിനു ശേഷം ബന്ധമൊന്നും ഇല്ലാതായി. വിളിച്ചിരുന്ന നമ്പറുകളില്‍ തിരിച്ചുവിളിച്ചിട്ടും കിട്ടാതായപ്പോള്‍ മെറിനൊപ്പം മുംബൈയില്‍ ജോലി ചെയ്തിരുന്ന പൂനം എന്ന സുഹൃത്തിനെ വീട്ടുകാര്‍ ബന്ധപ്പെട്ടു.
എന്നാല്‍ വിവരമൊന്നുമില്ലെന്നായിരുന്നു പൂനത്തിന്റെയും മറുപടി. ബെസ്റ്റിന്‍ മെറിനേ കാണാന്‍ പലതവണ വരാറുണ്ടെന്നും ഇസ്‌ലാമിക് കാര്യങ്ങളിലാണ് മെറിന്‍ താല്പര്യം കാണിച്ചതെന്നും ഐഎസ് വിഡിയോകള്‍ കാണുന്ന പതിവ് മെറിനുണ്ടായിരുന്നതായും സുഹൃത്തു പറഞ്ഞു. അവനോടൊപ്പം ആയിരിക്കും മെറിന്‍ എന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ട കാര്യം വീട്ടുകാരും അറിയുന്നത്. 18 പേര്‍ ഐഎസ് സംഘടനയില്‍ ചേരാന്‍ പോയപ്പോള്‍ അവരോടൊപ്പം ഇവരുമുണ്ടെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha























