വഞ്ചിയൂര്‍ കോടതിയിലെ അക്രമസംഭവത്തില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വഞ്ചിയൂര്‍ കോടതിയിലെ അക്രമസംഭവങ്ങളില്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയില്‍ രണ്ട് കേസുകളാണ് അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
വക്കീല്‍ ഗുമസ്തന്‍ ശബരി ഗിരീഷന്‍, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha























