ഭാഗ്യം വരുന്നത് തീര്‍ത്തും അപ്രതീക്ഷിത വഴിയിലൂടെ; ഒഴിവാകാന്‍ നോക്കിയിട്ടും കയ്യില്‍തിരികിപിടിപ്പിച്ചു ലോട്ടറി ഏജന്റ്

ഭാഗ്യമാണെങ്കില്‍ ലോട്ടറി സമ്മാനം തന്നിട്ടേ പോകൂ. മുരളിയുടെ അഭിപ്രായം. കടം കയറി വീടു വിറ്റ് വാടകവീട്ടില്‍ കഴിയുന്ന കരിങ്കല്‍പണിക്കാരനായ മുരളിയെ തേടിയെത്തിയത് മൂന്നു കോടിയുടെ സൗഭാഗ്യമാണ്. ബുധനാഴ്ച നറുക്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപറിലൂടെയാണ് മുരളി കോടീശ്വരനായത്.
മനോരമയിലെ വാര്‍ത്ത കണ്ട് സുഹൃത്താണ് സിപിഐ(എം) കാരമുക്ക് തെക്കേ ബ്രാഞ്ച് സെക്രട്ടറി കൂടിയായ മുരളിയെ ഫോണില്‍ വിളിച്ച് ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചത്. ലോട്ടറി ടിക്കറ്റ് പത്രത്തിലെ നമ്പറുമായി ഒത്തു നോക്കി മുരളി ഒന്നാം സമ്മാനം ഉറപ്പിച്ചു. നേരത്തെ കാരമുക്ക് നാല് സെന്റ് കോളനിയിലാണ് മുരളിയും കുടുംബവും താമസിച്ചിരുന്നത്. വായ്പയെടുത്ത പലിശ പെരുകിയപ്പോള്‍ ഇതു വിറ്റു. പിന്നീട് സുഹൃത്ത് വാടക വാങ്ങാതെ നല്‍കിയ വീട്ടിലായി താമസം.
ഇപ്പോഴും 20 ലക്ഷം രൂപ ബാധ്യതയുണ്ട്. അംഗപരിമിതനായ പാലാഴി സ്വദേശി അഭിഷേകിന്റെ കയ്യില്‍ നിന്നാണ് മുരളി ടിക്കറ്റെടുത്തത്. അഭിഷേക് തന്റെ കയ്യില്‍ നിന്നു ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനെ കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് മുരളി. കടബാധ്യത തീര്‍ത്ത്, അടച്ചുറപ്പുള്ള വീട് സ്വന്തമാക്കണമെന്ന ഒറ്റ ആഗ്രഹമമേ മുരളിക്കുള്ളൂ.
പത്തൊമ്പത് വയസ്സു മുതല്‍ വീടിന്റെ ചുമതല തോളിലേറ്റിയപ്പോള്‍ മുതലുള്ള ഇരുപതു ലക്ഷം രൂപയുടെ പലിശക്കടം തീര്‍ക്കാമെന്നതാണ് മുരളിയുടെ ഏറ്റവും വലിയ ആശ്വാസം. നിര്‍മ്മാണ തൊഴിലും പൊതു പ്രവര്‍ത്തനവും തുടര്‍ന്നു കൊണ്ടു പോകണം എന്നിങ്ങനെ ലളിതമായ ആഗ്രഹങ്ങളെ ഈ കോടിപതിക്കുള്ളു. ഒന്‍പതു വര്‍ഷമായി കേരള സര്‍ക്കാറിന്റെ ലോട്ടറിയെടുക്കുന്ന മുരളിക്ക് ലോട്ടറിയിനത്തില്‍ രണ്ടു വര്‍ഷം മുമ്പ് പതിനായിരംരൂപ മാത്രമാണ് സമ്മാനമായി ലഭിച്ചിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ലോട്ടറി ഏജന്റായ അഭിലാഷില്‍നിന്നാണ്, മുരളി ടിക്കറ്റെടുത്തത്. ഷില്‍നയാണു ഭാര്യ. കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശേരി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദ്യാനന്ദും നഴ്‌സറി വിദ്യാര്‍ത്ഥി ദേവാനന്ദുമാണു മക്കള്‍.
https://www.facebook.com/Malayalivartha























