വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ കേസ്

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ആറു കേസുകളിലുമായി കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നു കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുണ്ട്. കോടതി ബഹിഷ്‌കരിച്ച് പ്രകടനം നടത്തുമെന്നാണ് തീരുമാനം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മുതിര്‍ന്ന ജഡ്ജിമാര്‍ വഞ്ചിയൂര്‍ കോടതി സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍നിന്ന് ഇവര്‍ തെളിവെടുത്തു. വ്യാഴാഴ്ചയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.
https://www.facebook.com/Malayalivartha























