വക്കീലന്‍മാരേ സൂക്ഷിച്ചോ! ബാര്‍ അസോസിയേഷനില്‍ സിങ്കം വരും

സംസ്ഥാനത്തെ കോടതികളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബാര്‍ അസോസിയേഷന്‍ ഓഫീസുകള്‍ മദ്യപാനത്തിന്റെ കേന്ദ്രങ്ങളാകുന്നു. വഞ്ചിയൂര്‍ കോടതിയില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍കുപ്പികള്‍ എറിഞ്ഞതോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് കേരളത്തിലെ ബാര്‍ കൗണ്‍സില്‍ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ ആലോചിക്കുകയാണ്. അഭിഭാഷകര്‍ കോടതി വളപ്പില്‍ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് അതീവ ഗൗരവമായാണ് ഋഷിരാജ് സിംഗ് കാണുന്നത്. അഭിഭാഷകര്‍ മദ്യം ഉപയോഗിച്ചില്ലെങ്കില്‍ ബാര്‍ കൗണ്‍സില്‍ ഓഫീസുകള്‍ക്ക് സമീപം എങ്ങനെയാണ് മദ്യകുപ്പികള്‍ കണ്ടതെന്ന് ഋഷിരാജിന് അറിയണം.
തിരുവനന്തപുരം പ്രസ് ക്ലബിലെ മദ്യശാല ഋഷിരാജ് സിംഗ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം ക്ലബില്‍ മദ്യശാല നടത്തുന്നത് മോശമാണെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സാകേതം പൂട്ടാന്‍ പ്രസ്‌ക്ലബ് തന്നെ തീരുമാനിച്ചത്.
അഭിഭാഷകര്‍ മര്യാദയുടെ സീമകളെല്ലാം ലംഘിച്ചെന്നാണ് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആക്ഷേപം. സീനിയര്‍ ജഡ്ജിമാര്‍ യുവ അഭിഭാഷകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുക്കിനും മൂലയിലും നിയമവിദ്യാലയങ്ങള്‍ ആരംഭിച്ചതും ആര്‍ക്കു വേണമെങ്കിലും എന്‍ റോള്‍ ചെയ്യാമെന്ന അവസ്ഥ വന്നതുമാണ് ഇതിനു പിന്നിലെ കാരണമെന്ന് സീനിയര്‍ ജഡ്ജിമാര്‍ പരാതിപ്പെട്ടു. നിയമലോകത്തിന്റെ മര്യാദ കെട്ടത് മോശം തന്നെയാണെന്ന് ഇവര്‍ പറയുന്നു.
മദ്യപാനം മാത്രമാണോ കോടതി വളപ്പില്‍ നടക്കുന്നതെന്നും സംശയമുണ്ട്. കോടതികളില്‍ വൈകുന്നേരങ്ങളില്‍ എന്താണു നടക്കുന്നതെന്ന് ഹൈക്കോടതിയ്ക്കും പരിശോധിക്കേണ്ട സ്ഥിതിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























