ലേബര്‍ ഓഫീസ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

തൊഴിലുടമകള്‍ക്കു രജിസ്‌ട്രേഷനും ലൈസന്‍സ് പുതുക്കലും അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നു. തിരുവനന്തപുരം ജില്ലയൊഴികേ മറ്റെല്ലായിടത്തും നിലവില്‍ ലേബര്‍ ഓഫീസ് വഴി നേരിട്ടാണ് വിവരസമര്‍പ്പണം. എന്നാല്‍, അടുത്ത മാസം മുതല്‍ ഇതു സന്പൂര്‍ണമായി ഓണ്‍ലൈനിലേക്കു മാറും. ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു കീഴില്‍വരുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകുന്ന പദ്ധതികളാണ് സംസ്ഥാന ലേബര്‍ കമ്മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. തൊഴിലാളികളുടെ വേതനം ബാങ്കുവഴി നല്‍കാനും മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇതോടെ സ്ഥാപനങ്ങളുടേയും തൊഴിലാളികളുടേയും ശന്പളയിടപാടുകള്‍ സുതാര്യമാകും. വേതനം അക്കൗണ്ടിലെത്തിയാല്‍ ലേബര്‍ കമ്മിഷന്റെ ഓണ്‍ലൈനില്‍നിന്നും തൊഴിലാളികളുടെ മൊബൈലിലേക്കും ഇമെയിലിലേക്കും സന്ദേശം എത്തും. ഇതിനുപുറമേ വേതന രസീതും തൊഴിലാളികളുടെ ഇമെയിലില്‍ എത്തും. നിലവില്‍ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ അന്പത് ശതമാനത്തിലധികം വേതനം നേരിട്ടാണ് നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളോട് വേതനം ബാങ്ക് വഴിയാക്കണമെന്ന് നോട്ടീസ് അയച്ചു. വേതനവുമായി ബന്ധപ്പെട്ട് പലതൊഴിലുടമകളും കളളക്കണക്ക് കാണിക്കുന്നതായി പരാതികളുണ്ടായിരുന്നു. സ്ഥാപനങ്ങള്‍ക്കെതിരേ തൊഴിലാളികളില്‍ ചിലര്‍ ലേബര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. ഓണ്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതോടെ ഇത്തരത്തിലുള്ള പരാതികള്‍ക്കെല്ലാം അറുതിയാകുമെന്നാണു പ്രതീക്ഷ. നേരത്തേ ലൈസന്‍സ് പുതുക്കുന്നതിനും രജിസ്റ്റര്‍ ചെയ്ുന്നതിനുമായിയ രേഖകളുമായി മണിക്കൂറുകള്‍ സ്ഥാപന ഉടമകള്‍ ലേബര്‍ ഓഫീസുകളില്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. നിലവില്‍ 3,75,000 സ്ഥാപനങ്ങളാണ് ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ ഒരുലക്ഷത്തോളം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം ഇവയില്‍ വ്യക്തത വരുത്താന്‍ സ്ഥാപന ഉടമകള്‍ പിന്നീട് രേഖകളുമായി ലേബര്‍ ഓഫീസില്‍ എത്തേണ്ട അവസ്ഥയായിരുന്നു. ഇരുപതില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണു ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്സ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു കീഴില്‍ വരുന്നത്. സംസ്ഥാന ലേബര്‍ കമ്മിഷന്റെ ന്ദന്ദന്ദ.്യ.നുത്സന്റന്റ.ദ്ദഗ്‌നത്മ.ദ്ധ എന്ന വെബ്‌സൈറ്റിലാണു സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. യു.എ.ഇയില്‍ പ്രാബല്യത്തിലുള്ള ഈ സംവിധാനം രാജ്യത്താദ്യമായി നടപ്പാക്കുന്നത് കേരളമാണ്.
https://www.facebook.com/Malayalivartha























