പൂട്ടിയ മീഡിയ റൂമുകള്‍ തുറക്കണം, അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടുന്നു

ഹൈക്കോടതിയിലേയും വഞ്ചിയൂര്‍ കോടതിയിലേയും മീഡിയാ റൂമുകള്‍ ഉടന്‍ തുറക്കണമെന്ന് സുപ്രീം കോടതിചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കി. കേരളത്തിലെ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു മീഡിയ റൂം താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ച അഭിഭാഷകരുടെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി മീഡിയ റൂം തുറക്കണമെന്ന് ആവശ്യപ്പെട്ടത്.
അതേ സമയം സ്പ്രേയിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് പിആര്‍ രാമചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്ത് എത്തി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആറ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതി ന്യായാധിപസംഘം സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha























