വക്കീലന്മാരുടെ ചെയ്തികളെ അപലപിച്ചു വനിതാ അഭിഭാഷക സംഗീത ലക്ഷ്മണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പെണ്ണുകേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള ജാള്യം മറയ്ക്കാനാണു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ അതിക്രമമെന്നു വനിതാ അഭിഭാഷക. ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ആക്രമണത്തില്‍ അപലപിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പുരുഷനായാലും സ്ത്രീയായാലും ഏതാണ്ട് 90 ശതമാനം അഭിഭാഷകരും ഈ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണെന്നും സംഗീത വ്യക്തമാക്കുന്നു. വെള്ള ഉടുപ്പും കഴുത്തില്‍ വെള്ള ബാന്‍ഡും അതിനുമുകളില്‍ കറുത്ത കോട്ടും പവിത്രം എന്ന് ഞാന്‍ കരുതുന്ന യൂണിഫോം ധരിച്ച് നടുറോഡില്‍ ഇറങ്ങി അതിസാഹസിക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവര്‍ഷവുമാണ് ഇവര്‍ നടത്തുന്നതെന്നും സംഗീത പറഞ്ഞു. കേസ് കോടതിയില്‍ എത്തുമ്പോള്‍ പത്രക്കാര്‍ക്കായി വാദിക്കാന്‍ അവരുണ്ടാകും എന്ന ഉറപ്പും കുറിപ്പിലുണ്ട്.
കുറിപ്പില്‍ അവര്‍ പറയുന്നു:
എന്നെ കേസ് ഏല്‍പ്പിക്കുന്നവര്‍ ഇത് ഓര്‍മിക്കുക, അറിയുക. ഉറപ്പിച്ചു കൊള്ളുക.
എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കില്‍ കൂടി, നിങ്ങളുടെ കേസ് കോടതിയില്‍ പോസ്‌റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകള്‍ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തില്‍ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. പകരം നിങ്ങളുടെ കേസ് വിളിക്കുമ്പോള്‍ കോടതിയുടെ മുന്നില്‍, തല ഉയര്‍ത്തി പിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും ഞാന്‍.
https://www.facebook.com/Malayalivartha























