സര്‍ക്കാരിനെ പിണക്കിയത് തിരിച്ചടി; സെന്‍കുമാറിന് ഇനി നിയമനം ത്രിശങ്കുവില്‍

സെന്‍കുമാറിന് സര്‍ക്കാര്‍ പകരം നിയമനം നല്‍കില്ല. ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും വിധി സെന്‍കുമാറിന് എതിരായുള്ളതാണ് കാരണം. സെന്‍കുമാറല്ല സര്‍ക്കാരാണ് വലുതെന്ന് സി.എജി ഉത്തരവില്‍ പറയുന്നു. ഒരു തസ്തികയില്‍ ചുമതലയേറ്റാല്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതു വരെ സ്ഥലം മാറ്റരുതെന്ന നിയമം തന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് സെന്‍കുമാറിന്റെ പരാതി, ഉയര്‍ന്ന ശമ്പളം നിലനിര്‍ത്തി വേണം സെന്‍കുമാറിന് പകരം നിയമനം നല്‍കേണ്ടതെന്ന സിഎറ്റി വിധിയാണ് ഏക ആശ്വാസം.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ ചിലര്‍ സെന്‍കുമാറിനോട് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ ഉപദേശിച്ചതാണ്. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ നേതാക്കളുടെ ഫോണ്‍ചോര്‍ത്തല്‍ ആരോപണം സെന്‍കുമാറിനെതിരെ വന്നിരുന്നു. അന്നു തന്നെ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സെന്‍കുമാര്‍ നോട്ടപ്പുള്ളിയായി തീര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം വന്നപ്പോഴും സെന്‍കുമാര് ഇന്റലിജന്‍സ് മേധാവിയായിരുന്നു. സാധാരണ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ്. ഇക്കാര്യങ്ങള്‍ സെന്‍കുമാര്‍ അറിഞ്ഞാണോ നടന്നത് എന്നതിനെ കുറിച്ചറിയില്ല.
സെന്‍കുമാറിനെ കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. യുഡിഎഫിന്റെ കാലത്ത് അലക്‌സാണ്ടര്‍ ജേക്കബ്, ജേക്കബ് തോമസ് തുടങ്ങിയ ഡിജിപിമാരെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നിയമിച്ചിരുന്നു. അന്നൊന്നും അവര്‍ക്ക് പരാതിയുണ്ടായിരുന്നില്ല. ജയില്‍മേധാവിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിനെ യുഡിഎഫ് സര്‍ക്കാര്‍ അപമാനിച്ചാണ് തത് സ്ഥാനത്തു നിന്നും നീക്കിയത്. പകരം വന്നത് സെന്‍കുമാറായിരുന്നു. അലക്‌സാണ്ടര്‍ ജേക്കബിനെതിരെ സെന്‍കുമാര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























