തെരുവുനായ ആക്രമണത്തില്‍ നാലുവയസുകാരന്റെ മുഖത്ത് കടിയേറ്റു, ഭീകരാവസ്ഥ സൃഷ്ടിച്ച തെരുവ് നായ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു

ദര്‍ശനാവട്ടം കുന്നില്‍ വീട്ടില്‍ ആശയുടെ മകന്‍ അഭിജിത്തി (നാല്)നെയാണ് സ്‌കൂളില്‍ കയറിയ തെരുവ് നായ ആക്രമിച്ച് മുഖത്ത് പരിക്കേറ്റതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദര്‍ശനാവട്ടം ഗുരുദേവ് യുപിഎസിലും സമീപത്തെ വീട്ടിലും കയറിയ തെരുവുനായ അഭിജിത്തിനെ കൂടാതെ മൂന്നു കുട്ടികളെയും വീട്ടമ്മയെയും കടിച്ചു പരുക്കേല്‍പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ഉച്ചഭക്ഷണത്തിനു സ്‌കൂള്‍വിട്ട നേരത്തായിരുന്നു സ്‌കൂളില്‍ കയറിയ പട്ടി ലിത്തുവിനെയും ശരത്തിനെയും കടിച്ചത്.
ദര്‍ശനാവട്ടം കോയിക്കമൂല ചരുവിള വീട്ടില്‍ ലിനിന്റെ മകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ലിത്തു (ഏഴ്), ദര്‍ശനാവട്ടം കൈലാസം വീട്ടില്‍ മനോജിന്റെ മകന്‍, നാലാം ക്ലാസ് വിദ്യാര്‍ഥി ശരത് (ഒന്‍പത്), അഭിജിത്തിന്റെ അമ്മൂമ്മ സതി (52) എന്നിവരെ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനാല്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ കയറിയ പട്ടി ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഭിജിത്തിനെയും അമ്മൂമ്മയെയും കടിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ ആനപ്പാറ ജംക്ഷനില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ജോലിക്കു പോകുന്നതിനു മുന്‍പു ജംക്ഷനിലെത്തിയവര്‍ക്കു നേരെ നായ കുറച്ചു ചാടി ആക്രമിച്ചതില്‍ ഗുരുതര പരുക്കേറ്റ ആനപ്പാറ സ്വദേശി വിശ്വംഭരന്‍, അവാര്‍ഡ് ഗ്രാമം സ്വദേശി ബാബു, നാരകത്തിന്‍കാല സ്വദേശി സുരേഷ് എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
https://www.facebook.com/Malayalivartha























