മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടാനച്ഛന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മകനും ബന്ധുവും അറസ്റ്റില്‍

വെള്ളനാട് കണ്ണംമ്പള്ളി കുറുഞ്ചിലകോട് സന്തോഷ് ഭവനില്‍ മണിയ(63)ന്റെ കൊലപാതകത്തില്‍ മകന്‍ ശ്രീകുമാ(24)റും അരുവിക്കുഴി കല്ലുവരമ്പില്‍ നിന്നും മണിയന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മണിയന്റെ അനുജന്‍ മുരളി(52)യുമാണു പൊലീസ് പിടിയിലായത്.
വീടിനു സമീപം മൂത്തമകന്‍ സന്തോഷിനു വീടുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു വസ്തുവില്‍ നിന്ന മുളയും വാഴയും മുറിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മണ്ണുമാന്തി ഉപയോഗിച്ചു വസ്തു നിരപ്പാക്കുന്നതിനിടയില്‍ വാഴ വെട്ടുന്നതിനു മണിയന്‍ തടസ്സം പറഞ്ഞു. ഈ സമയം മുരളിയുടെ കയ്യിലിരുന്ന വെട്ടുകത്തി വാങ്ങി ശ്രീകുമാര്‍ വാഴയും മുളയും വെട്ടിയതാണ് മണിയന്റെ കൊലപാതകത്തില്‍ കലാശിച്ചത്. വാഴ വെട്ടുന്നതു സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ രണ്ടാനച്ഛനും മകനും തമ്മില്‍ വീട്ടിനുള്ളില്‍ വച്ചു പരസ്പരം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറഞ്ഞു.
തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ മണിയനെ മടിയില്‍ കിടത്തിയിട്ടു ശ്രീകുമാര്‍ ആരെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ല. ഭാശ്രീകുമാറിന്റെ ഭാര്യ ഉഷയുടെ നിലവിളികേട്ടു മണ്ണുമാന്തി ഡ്രൈവറും തൊഴിലാളികളും ചേര്‍ന്നു മണിയനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
വെള്ളനാട് ആശുപത്രിയിലെത്തി തലയില്‍ മരുന്നുവച്ചുകെട്ടിയതിനു ശേഷം വൈകിട്ട് തിരികെ വീട്ടിലെത്തിയപ്പോഴാണു പൊലീസെത്തി ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തത്. മണിയന്റെ ഭാര്യ ഉഷയുടെ ആദ്യഭര്‍ത്താവ് യോഹന്നാന്റെ ഇളയമകനാണ് ശ്രീകുമാര്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മണിയന്റെ മൃതദേഹം മൂന്നരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha























