40 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓച്ചിറയിലെ മൊയ്തീന്‍ കാഞ്ചനമാലയെ സ്വന്തമാക്കി, പ്രണയ സാഫല്യത്തിന് വഴിയൊരുക്കിയത് പ്രണയിനിയുടെ മക്കള്‍

നാല് പതിറ്റാണ്ടുകള്‍ വരെ പ്രണയിനിയെ മനസില്‍ കൊണ്ടു നടന്നതു വെറുതെയായില്ല. പ്രണയം തകര്‍ന്നതിനു ശേഷം ട്യൂട്ടോറിയല്‍ അധ്യാപക ജോലിയില്‍ നിന്നു മാറി പൊതുപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗമായാ ജി.വിക്രമന്റെ മനസിലെ പ്രണയമാണ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം പൂവണിഞ്ഞത്.
ഭര്‍ത്താവു പതിനെട്ടു വര്‍ഷം മുന്‍പ് മരിച്ച പ്രണയിനി അനിതയെ നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ 68 ാം വയസിലാണ് വിക്രമന്‍ സ്വന്തമാക്കിയത്.അനിതയുടെ വീട്ടില്‍ വച്ചു മക്കളായ ആതിരയുടെയും ആഷ്ലിയുടെയും സാന്നിധ്യത്തിലാണ് വിക്രമന്‍ അനിതയെ താലികെട്ടിയത്.
ട്യൂട്ടോറിയല്‍ അധ്യാപകനായിരുന്ന കാലം മുതല്‍ ഉണ്ടായിരുന്ന പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് അവിവാഹിതനായി പൊതുപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന വിക്രമന് പ്രണയ സാഫല്യത്തിന് വഴിയൊരുക്കിയത് പ്രണയിനിയുടെ മക്കള്‍. ഓച്ചിറ പായിക്കുഴി ഒന്നാം വാര്‍ഡ് അംഗമായ ജി.വിക്രമന്‍ സ്വന്തം വാര്‍ഡിലെ തന്നെ തോണ്ടലില്‍ വീട്ടില്‍ റിട്ടയേര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന എം.പുരുഷോത്തമന്റെയും ലളിതാമ്മയുടെയും മകളായ അനിതയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അവരുടെ പ്രണയ ഒന്നിപ്പിച്ചിരുന്നില്ല. പ്രണയം തകര്‍ന്നെങ്കിലും വിക്രമന്‍ മനസിലെ പ്രണയം കാത്തു സൂക്ഷിച്ച് വിവാഹം വേണ്ടെന്നു വച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഓച്ചിറ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ നേതാവായ വിക്രമന്‍ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഓച്ചിറയിലെ പായിക്കുഴിയിലുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. പ്രണയം കത്ത് സൂക്ഷിച്ച് ഒറ്റയാനായി കഴിഞ്ഞു വരുന്നതിനിടെ യാദൃശ്ചികമായാണ് തന്റെ 68 മതി വയസില്‍ 52 കാരിയായ അനിതയെ ജീവിത സഖിയാക്കിയത്.
https://www.facebook.com/Malayalivartha























