കേരളാ കോണ്‍ഗ്രസ് നട്ടെല്ലുള്ള പാര്‍ട്ടി; ആര്‍ക്കും കുതിരകയറാനുള്ള പാര്‍ട്ടിയല്ലിത്: മുന്നോട്ടുള്ള പടനീക്കം വെട്ടിത്തുറന്നുപറഞ്ഞ് കെ എം മാണി ചരല്‍ക്കുന്നില്‍

ഇനി സമദൂരം കെ.എം. മാണി. യു.ഡി.എഫില്‍ നിന്നു കിട്ടിയത് നിന്ദമാത്രം. ഇനി സര്‍ക്കാരിനോടും, കോണ്‍ഗ്രസിനോടും തുല്യ അകലം. നല്ലതു ചെയ്താല്‍ നല്ലതെന്നു പറയും അതാരായാലും. നയം വ്യക്തമാക്കി കെ.എം. മാണി ചരല്‍ക്കുന്നില്‍.
യു.ഡി.എഫ് വിടുമെന്ന കൃത്യമായ സൂചനയാണ് കെ.എം. മാണിയുടെ പ്രസംഗത്തില്‍ മുഴങ്ങിയത്. കേരള രാഷ്ട്രീയം പുതിയ സമവായങ്ങളിലേക്ക് കടക്കുകയാണ്. കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായകമായ രാഷ്ട്രീയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആരും വിരട്ടാന്‍ നോക്കണ്ട. പാര്‍ട്ടിക്ക് ആരോടും പകയില്ല. സ്വതന്ത്രമായ ചിന്താഗതിയുള്ള കര്‍ഷകര്‍ക്കുവേണ്ടി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ് എന്നും കെ.എം. മാണി പറഞ്ഞു.
നേരത്തെ എം.എല്‍.എ. മാര്‍ ചേര്‍ന്നും, പാര്‍ലമെന്റ് പാര്‍ട്ടിയിലും എടുത്ത തീരുമാനം, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും എന്നതു നടപ്പാക്കുക മാത്രമാണ് ഇനി ബാക്കിയുള്ളത്. യു.ഡി.എഫിലെ പരസ്പരവിശ്വാസവും, സഹായവും നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതാവായ എം.എം. ജേക്കബിന് കണക്കിന് കൊടുത്തുള്ള പ്രസംഗം. കോണ്‍ഗ്രസിന്റെ വോട്ടുനേടി ജയിച്ച കേരളാ കോണ്‍ഗ്രസ് എം.എല്‍.എ. മാര്‍ രാജിവയ്ക്കണം എന്നുള്ള ജേക്കബിന്റെ പ്രസ്താവനയ്ക്ക് എന്നാല്‍ കേരളാ കോണ്‍ഗ്രസ് വോട്ടുനേടി ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. മാരും രാജിവയ്ക്കണം എന്നു മാണി തിരിച്ചടിച്ചു. ഇങ്ങോട്ട് ആരും വരണ്ട എന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണത്തിനും ഞങ്ങള്‍ ഒറ്റയ്ക്കിരിക്കും. ഇങ്ങോട്ടു പരിഹസിക്കാന്‍ വരണ്ട എന്നു മുഖത്തടിച്ചു പറഞ്ഞു.
കോണ്‍ഗ്രസിലെ മാണി വിരുദ്ധരെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു മാണിയുടേത്. ചുരുക്കത്തില്‍ ഏറെ ശിഥിലമാകുന്ന യു.ഡി.എഫും, പ്രതിപക്ഷവും ഏറ്റവും നിര്‍ണ്ണായകമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍, പ്രതിപക്ഷനേതാവ് പരാജയപ്പെട്ട കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്.
https://www.facebook.com/Malayalivartha