പൂച്ചയ്ക്ക് മണി കെട്ടി മാണി,വീരനും പ്രേമനും പുറകെ മണികെട്ടും

കെ എം മാണിയുടെ പാത പിന്തുടര്‍ന്ന് എം.പി വീരേന്ദ്രകുമാറും എന്‍ കെ പ്രേമചന്ദ്രനും യുഡിഎഫ് വിടാനൊരുങ്ങുന്നു. കേരള കോണ്‍ഗ്രസിനെ പോലെ മറ്റ് ഘടകകക്ഷികളും യുഡിഎഫ് വിടണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മറ്റ് ഘടകകക്ഷികള്‍ക്ക് ധൈര്യമേകുമെന്നാണ് സൂചന.
കെ എം മാണിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ ഷിബു ബേബി ജോണ്‍ ഒഴികെയുള്ള യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ ഖിന്നരാണ്. തങ്ങള്‍ ഏറെനാളായി പറഞ്ഞു കൊണ്ടിരിക്കുന്ന പരാതികള്‍ യുഡിഎഫ് ഇതേ മട്ടിലാണ് കേള്‍ക്കുന്നതെന്നാണ് അവരുടെ പരാതി. പൂച്ചക്കാര് മണികെട്ടും എന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. കെ എം മാണി പൂച്ചക്ക് മണികെട്ടിയതോടെ കോണ്‍ഗ്രസിലുള്ള മറ്റ് ഘടകകക്ഷികള്‍ക്ക് ധൈര്യം വന്നു ചേര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നടത്തിയ ചര്‍ച്ചയില്‍ കെ എം മാണിയും എംപി വീരേന്ദ്രകുമാറും തുല്യ ദുഖിതരായ തങ്ങളുടെ വേദന പങ്കു വച്ചിരുന്നു. വീരന്റെ ജനതാദളിന് നിയമസഭയില്‍ ഒരു സീറ്റ് പോലും ലഭിക്കാത്തത് അവര്‍ ഐക്യമുന്നണിയിലായതു കൊണ്ടെന്നാണ് വീരന്റെ വിശ്വാസം.
എന്‍ കെ പ്രേമചന്ദ്രനെ സിപിഎം ഏറെനാളായി നോട്ടമിടുന്നുണ്ട്. പ്രേമചന്ദ്രനും എം എ അസീസുമൊക്കെ ഫലത്തില്‍ എല്‍ഡിഎഫുകാരാണ്. അവരുടെ വാക്കിലും നോക്കിലും ഉള്ളത് ചുവപ്പന്‍ ഛായയാണ്. പ്രേമനും കൂട്ടരും എപ്പോള്‍ പോയെന്ന് ചോദിച്ചാല്‍ മതി.
മാണി വിരിച്ച ചുവന്ന പരവതാനിയിലൂടെ പലരും അക്കരെ കാണുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ജനതാദളിന് എം എല്‍എമാര്‍ ഇല്ലാത്തതിനാല്‍ പ്രത്യേക ബ്ലോക്കായില്ല. എന്നാല്‍ എംപിയായ വീരേന്ദ്ര കുമാര്‍ രാജ്യസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കും. തങ്ങളുടെ നയം ഇതാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























