യുഡിഎഫ് ഒന്നടങ്കം രമേശിനെതിരെ; ഏകോപനം പോരെന്ന് പരാതി: പ്രതിപക്ഷ നേതാവ് കസേര തുലാസില്‍

പ്രതിപക്ഷനേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല തുടരണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്റിന് പുനര്‍ചിന്ത. യുഡിഎഫിലെ ഒരു കക്ഷിയുടെയും പിന്തുണയില്ലാത്ത നേതാവായി മാറിയിരിക്കുകയാണ് ചെന്നിത്തല.
ബിജുരമേശ് ബാര്‍ക്കോഴ ആരോപണം കെ എം മാണിക്കെതിരെ ഉന്നയിക്കാനും പ്രധാന കാരണക്കാരായി കേരള കോണ്‍ഗ്രസുകാര്‍ കരുതുന്നത് രണ്ടു പേരെയാണ്. പി.സി.ജോര്‍ജിനേയും രമേശ് ചെന്നിത്തലയെയും. അടൂര്‍ പ്രകാശുമായുള്ള ബന്ധം ഉപയോഗിച്ചാണ് ബിജുരമേശിനെ ചെന്നിത്തല വാടക ഗുണ്ടയായി രംഗത്തിറക്കിയത്. താന്‍ മുഖ്യമന്ത്രിയാവാനും ആഭ്യന്തരമന്ത്രിയാവാനും ശ്രമിച്ചപ്പോള്‍ അതിനു കെ എം മാണി തുരങ്കം വച്ചതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ എം എല്‍എമാരുള്ളതിനാല്‍ ചെന്നിത്തലക്ക്് അദ്ദേഹത്തെ തൊടാന്‍ കഴിയുന്നില്ല.
ബാര്‍ക്കോഴ ആരോപണം ഉണ്ടായ ദിവസം അമേരിക്കയിലായിരുന്ന രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചത് പി.സി. ജോര്‍ജ്ജാണ്. രമേശിന്റെ വിശ്വസ്തനാണ് പി.സി. ജോര്‍ജ്. രമേശും ജോര്‍ജും അടൂര്‍പ്രകാശും ചേര്‍ന്നാണ് ബാര്‍ക്കോഴ ഉണ്ടായ നാളുകളില്‍ മുണ്ടക്കയം സര്‍ക്കാര്‍ ടിബിയില്‍ ഇരുന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തത്. സുകേശനെ കെ എം മാണിയുടെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചതും രമേശ് ചെന്നിത്തലയാണ്,. മാണിയെ കുരുക്കാന്‍ സുകേശന് ചെന്നിത്തല നിര്‍ദ്ദേവും നല്‍കിയിരുന്നു.
മാണി ഇടതു പക്ഷ മന്ത്രിസഭയുടെ മുഖ്യമന്ത്രിയാകുമെന്ന് കണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാ
ണ് ബാര്‍ക്കോഴ ആരോപണം തട്ടിക്കൂട്ടിയത്. എന്നാല്‍ ചെന്നിത്തല, മാണിയോടുള്ള വിരോധം തീര്‍ക്കുന്നതിനായി ആരോപണം പിന്നീട് ഉപയോഗിക്കുകയായിരുന്നു. ഏതായാലും രമേശിന് എതിരായി തീര്‍ന്നിരിക്കുകയാണ് കാര്യങ്ങള്‍. യുഡിഎഫ് കലങ്ങി മറിയുകയാണ്. കൊടുത്താല്‍ കൊല്ലത്തും...
https://www.facebook.com/Malayalivartha

























