തലസ്ഥാനത്ത് എടിഎം കവര്‍ച്ച നടത്തിയത് ഇങ്ങനെ

റോബിന്‍ഹുഡ് സിനിമാ സ്‌െറ്റെലില്‍ നഗരമധ്യത്തിലെ എസ്.ബി.ഐ, എസ്.ബി.ടി, ഐ.ഡി.ബി.ഐ, ഇലക്ട്രിക് ഉപകരണം സ്ഥാപിച്ച് തട്ടിപ്പ് നടത്തി. ഇതിനകം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച് 25 ഓളം പരാതികള്‍ കന്റോണ്‍മെന്റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. വിവിധ ഉപയോക്താക്കളില്‍ നിന്ന് രണ്ടരലക്ഷത്തോളം രൂപ അപഹരിച്ചതായാണു വിലയിരുത്തല്‍.
മലയാളം സിനിമ റോബിന്‍ഹുഡ് സിനിമയിലേതിനു സമാനമായ തട്ടിപ്പാണു നടന്നിരിക്കുന്നത്. ഇലക്‌ട്രോണിക് ചിപ്പിന് സമാനമായ ഉപകരണം ഉപയോഗിച്ച് ഇടപാടുകാരുടെ എ.ടി.എം. കാര്‍ഡ് വിവരങ്ങളും രഹസ്യ പിന്‍കോഡും തട്ടിയെടുത്തശേഷം മുംബൈയിലെ എ.ടി.എമ്മുകളില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ പണം പിന്‍വലിക്കുകയായിരുന്നു. മുബൈ വര്‍ളിയിലെ എ.ടി.എമ്മില്‍ നിന്നാണു പണം പിന്‍വലിച്ചതെന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്കു ലഭിച്ചത്. പരാതിയെ തുടര്‍ന്ന് വെള്ളയമ്പലം ആല്‍ത്തറയിലെ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്നു തട്ടിപ്പിന് ഉപയോഗിച്ച ഉപകരണം പോലീസ് കണ്ടെത്തി. തുടര്‍ന്ന് എ.ടി.എം. സീല്‍ ചെയ്തു. ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മില്‍ സി.സി.ടിവിയും 24 മണിക്കൂറും സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
എ.ടി.എം. ഉപയോഗത്തിനുള്ള രഹസ്യ പിന്‍കോഡും എ.ടി.എം. കാര്‍ഡ് വിവരങ്ങളും ഇലക്‌ട്രോണിക് ചിപ്പ് വഴി തട്ടിയെടുത്താണു കവര്‍ച്ച നടന്നതെന്നാണു പ്രാഥമിക വിവരം. വെള്ളയമ്പലത്തിനു പുറമേ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട എന്നിവിടങ്ങളിലെ എസ്.ബി.ഐ, എസ്.ബി.ടി. എ.ടി.എമ്മുകളില്‍ നിന്നാണു പണം പോയത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണു അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധിപേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി ഫോണില്‍ മെസേജ് ലഭിച്ചു.
തുടര്‍ന്ന് മിനി സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണു മിക്കവരും പണം നഷ്ടമായത് അറിഞ്ഞത്. ഞായറാഴ്ച അവധിയായതിനാല്‍ പണം നഷ്ടപ്പെട്ടവര്‍ ഇന്നലെ രാവിലെയോടെ തന്നെ ബാങ്ക് ശാഖകളില്‍ എത്തി. ഇവരില്‍ നിന്നാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥരും മനസിലാക്കിയത്. സമാന രീതിയില്‍ നഗരത്തിലെ മറ്റേതെങ്കിലും എ.ടി.എമ്മുകളില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ നഗരത്തിലെ എ.ടി.എം. കൗണ്ടറുകളിലെല്ലാം പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഫയര്‍ അലാറാം സിസ്റ്റത്തോട് സാമ്യം തോന്നുന്ന രീതിയിലുള്ള ഉപകരണമാണ് ആല്‍ത്തറയിലെ എ.ടി.എമ്മില്‍ നിന്നു കണ്ടെടുത്തത്.
വാതിലിന് സമീപത്തായാണ് ഇത് സ്ഥാപിച്ചിരുന്നത്. സൂക്ഷ്മ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ തക്കവണ്ണം ശക്തമായ ലെന്‍സും, മെമ്മറി കാര്‍ഡും ഈ ഉപകരണത്തിനുള്ളില്‍ ഉണ്ടായിരുന്നു. സാംസങ് ഫോണിന്റെ ബാറ്ററിയും എ.ടി.എമ്മിലെ കാന്തികതരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള മാഗ്‌നറ്റിക് ഡാറ്റ റിസീവറും അടക്കം അത്യാധുനിക ഉപകരണം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
https://www.facebook.com/Malayalivartha