ജിഷ കൊലക്കേസ്: പൊലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയതായി ജോമോന്‍ പുത്തന്‍ പുരക്കല്‍

ജിഷയുടെ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് ഒരു സ്വകാര്യ ചാനലിലൂടെ ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയി ജനം ടിവിയിലെ മറുപടി എന്ന പരിപാടിയില്‍ ജോമോന്‍ പുത്തന്‍ പുരക്കല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് താന്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും പി.പി തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയില്‍ പത്രസമ്മേളനം നടത്തിയത് പി.പി തങ്കച്ചന്‍ തന്നെയാണെന്നും ജോമോന്‍ മറുപടി നോട്ടീസില്‍ പറയുന്നു.
ഇതോടൊപ്പം, തന്റെ ഭാര്യ രജേശ്വരി വര്‍ഷങ്ങളോളം പി.പി തങ്കച്ചന്റെ വീട്ടില്‍ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജിഷയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നുവെന്നും ആരോപിച്ചിരുന്നു
https://www.facebook.com/Malayalivartha