കല്യാണി സിനിമാരംഗത്ത് തുടക്കം കുറിക്കുന്നു
ലിസിയുടെ പാതയിലൂടെ അല്ലാതെ മകള്‍ പ്രിയദര്‍ശന്റെ അതേ വഴിയില്‍ സഞ്ചരിക്കുന്നു.
ഇരുവരുടെയും മകള്‍ കല്യാണി സിനിമാരംഗത്ത് തുടക്കം കുറിക്കുന്നു. ഇരുമുഗന്‍ എന്ന സിനിമയിലൂടെ അസോസിയേറ്റ് ഡയറക്ടറായാണ് കല്യാണി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ലിസിയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. വിക്രത്തിനും നയന്‍താരയ്ക്കും ആനന്ദിനും സുരേഷിനും നന്ദിയുണ്ടെന്നും ചിത്രം വലിയൊരു വിജയമാകട്ടെ എന്നും ലിസി ആശംസിച്ചു. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രംനയന്‍താര എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
https://www.facebook.com/Malayalivartha