കെഎം മാണിയെ പ്രകോപിപ്പിച്ചത് ബിജു രമേശിന്റെ കല്യാണമേളം

കെ എം മാണി മുന്നണി വിടാനുള്ള കാരണം തങ്ങള്‍ക്കറിയില്ലെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോഴും ബിജു രമേശിന്റെ കല്യാണത്തിന് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ചെന്ന് യുഡിഎഫിന്‌റെ പ്രമുഖ നേതാവിനെ അപമാനിച്ച കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ പോയതാണ് കെ എം മാണിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. തന്റെ 50 വര്‍ഷത്തെ സാര്‍ത്ഥകമായ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്തിയ ഒരാളുമായി കുടുംബ ബന്ധമുണ്ടാക്കിയ കോണ്‍ഗ്രസുകാരെ മാണി എങ്ങനെയാണ് സഹിക്കുക. വിഎം സുധീരന് ഇക്കാര്യം അറിയാമെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന്റെ വിശാല താത്പര്യം കണക്കിലെടുത്ത് ഒന്നും മിണ്ടുന്നില്ല. യഥാര്‍ത്ഥത്തില്‍ ബിജു രമേശിന്റെ കല്യാണക്കാര്യം വഷളാക്കിയത് സുധീരന്‍ തന്നെയാണ്.
ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസ് വിഷയങ്ങളില്‍ ഹൈക്കമാന്റ് ഇടപെടല്‍ ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി അതീവ രഹസ്യമായി ഡല്‍ഹിയിലേയ്ക്കയച്ച ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടത്. രമേശ് ചെന്നിത്തലയോട് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടത് ഹൈക്കമാന്റാണ്. അതേസമയം കെ എം മാണിയെ ഒരു തരത്തിലും പ്രകോപിപ്പിക്കരുതെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സമവായത്തിന്റെ സാധ്യതകള്‍ നഷ്ടമാക്കരുതെന്നായിരുന്നു നിര്‍ദ്ദേശം.
കെ എം മാണിയുടെ കാര്യത്തില്‍ ഹൈക്കമാന്റ് ഇപ്പോഴും പ്രതീക്ഷയിലാണ്. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതീക്ഷ പുലര്‍ത്താന്‍ ഹൈക്കമാന്റിനു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha