സഹോദരന്റെ കൊലയാളിയെ കണ്ടെത്താന്‍ നിരാഹാര സമരം നടത്തുന്ന യുവാവിനെതിരെ പോലീസിന്റെ പ്രതികാര നടപടി: പിണറായി സര്‍ക്കാരും ഈ യുവാവിന്റെ പോരാട്ടം കാണുന്നില്ലേ

സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്ത യുവാവിനോടാണ് പൊലീസിന്റെ അതിക്രമം. ഒരു വര്‍ഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ശ്രീജിത്തിന്റെ വസ്ത്രങ്ങളും വായിക്കാന്‍ കൊണ്ടുവന്ന പുസ്തകങ്ങളും കൊണ്ട് പോയാണ് പൊലീസ് പക വീട്ടുന്നത്. കഴിഞ്ഞ ദിവസം ചെങ്ങറ സമരസംഘം കെട്ടിയിരുന്ന സമരപന്തല്‍ പൊളിക്കുന്നതിനൊപ്പമാണ് പൊലീസ് ശ്രീജിത്തിന്റെയടുടുത്തും എത്തിയത്. ഉടനെ തന്നെ ശ്രീജിത്തിന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കുകയായിരുന്നു. ചോദിച്ചപ്പോള്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരാണെന്നാണ് പറഞ്ഞത്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പൊലീസുകാര്‍ ഇങ്ങനെ ചെയ്തതെന്നാണ് ശ്രീജിത്ത് ആരോപിക്കുന്നത്.
സമരപന്തലില്‍ ശ്രീജിത്ത് സമരമിരിക്കാന്‍ തുടങ്ങിയ ശേഷം സമയം പോകാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് വായിക്കാനായി പുസ്തകങ്ങള്‍ കൊണ്ട് വന്നത്. ഇതുള്‍പ്പടെ തിരികെ വാങ്ങാനായി എ.ആര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ അവ കത്തിച്ചു കളഞ്ഞു എന്ന മറുപടിയാണ് അവിടുത്തെ പൊലീസുകാര്‍ നല്‍കിയത്. ഇവിടെ കൊണ്ടുവരുന്ന സധനങ്ങള്‍ അങ്ങനെ സൂക്ഷിക്കാറില്ലെന്ന മറുപടിയും നല്‍കി. തുടര്‍ന്ന് ചില മാദ്ധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയപ്പോള്‍ പൊലീസുകാര്‍ ശ്രീജിത്തിനെ ബന്ധപ്പെടുകയും തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും കത്തിച്ചിട്ടില്ലെന്നും അവ ഇവിടെ തന്നെ ഉണ്ടെന്നും അറിയിക്കുകയായിരുന്നു.
ഇതിനൊപ്പം സെക്രട്ടറിയേറ്റിന് മുന്നില്‍ വരുമാനമാര്‍ഗ്ഗമുണ്ടാക്കാന്‍ കപ്പലണ്ടി കച്ചവടവും നടത്തുമായിരുന്നു. ഇതും തടഞ്ഞു. സമരം ചെയ്യാന്‍ വന്നവന്‍ അതു ചെയ്താല്‍ മതി. കപ്പലണ്ടി വില്‍ക്കേണ്ടെന്നായിരുന്നു ഭീഷണി. അങ്ങനെ വരുമാനവും ഇല്ലാതായി. ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ പരിഭവങ്ങള്‍ ഉള്ളിലൊതുക്കി സമരം തുടരുകയാണ് ശ്രീജിത്ത്. സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ പകല്‍ നിരാഹാരമിരിക്കുകയാണ് ശ്രീജിത്ത്. നെയ്യാറ്റിന്‍കര വല്‍ത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതല്‍ തന്നെ ആരോപിച്ചിരുന്നു. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്.
2015 മെയ് മുതലാണ് സഹോദരന്‍ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷ
യാണ് ഇപ്പോല്‍ തനിക്കുള്ളതെന്നും ശ്രീജിത്ത് പറയുന്നു. പോലീസ് കംപ്ലെയിന്റ് അഥോറിറ്റി 10 ലക്ഷം രൂപ ഈ കുടുംബത്തിന് നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. ഒപ്പം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശയും. എല്ലാം നടപ്പിലാക്കേണ്ട സര്‍ക്കാറിലാണ് ഈ യുവാവിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha