ആ പണം കൈയ്യിലിരിക്കട്ടെ... ഹജ്ജിന് പോകാന്‍ ബാലകൃഷ്ണപിള്ള സാമ്പത്തികമായി സഹായിച്ചയാള്‍ 65,000 രൂപ മടക്കി നല്‍കി

ഹജ്ജിന് പോകാന്‍ ആര്‍. ബാലകൃഷ്ണപിള്ള സാമ്പത്തികമായി സഹായിച്ചയാള്‍ പണം മടക്കി നല്‍കി. കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ എസ്. സുബൈര്‍ മൗലവിയാണ് 65,000 രൂപ മടക്കി നല്‍കിയത്. തുക ഡിമാന്‍ഡ് ഡ്രാഫ്റ്റായി പിള്ളയ്ക്ക് അയച്ചു കൊടുത്തു.
ന്യുനപക്ഷങ്ങള്‍ക്കെതിരായ വിവാദ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് താന്‍ ഹജ്ജിന് പേകാന്‍ സഹായം നല്‍കിയ വിവരം പിള്ള വെളിപ്പെടുത്തിയത്. സുബൈര്‍ മൗലവിയുടെ പേര് പരസ്യമാക്കിക്കൊണ്ടാണ് പിള്ള ഇക്കാര്യം പറഞ്ഞത്.
പേര് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പണം മടക്കി നല്‍കാന്‍ തീരുമാനിച്ചതെന്ന് സുബൈര്‍ മൗലവി പറഞ്ഞു. അദ്ദേഹം പേര് പറയാതെ അക്കാര്യം പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നെന്നും മൗലവി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha