സംസ്ഥാനത്തെ എ.ടി,എമ്മുകള്‍ ഇനി ഹൈവേ പൊലീസിന്റെ നിരീക്ഷണത്തില്‍

തിരുവനന്തപുരത്ത് ഹൈടെക്ക് എ.ടി.എം കൊള്ള നടന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എ.ടി.എമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലീസിനെ ഏല്‍പ്പിച്ച് ഡി.ജി.പിലോക്‌നാഥ് ബെഹ്‌റെ സര്‍ക്കുലര്‍ പുറത്തിറക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെ എ.ടി.എമ്മുകള്‍ നിരീക്ഷിക്കണമെന്നും സംശയ സാഹചര്യം കണ്ടാല്‍ പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
എല്ലാ എ.ടി.എമ്മുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ബാങ്കുകളെ അറിയിക്കുകയും വേണമെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു. തിരുവനന്തപുരത്ത് ഹൈടെക്ക് എ.ടി.എം കൊള്ള നടന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ എ.ടി.എമ്മുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് എ.ടി.എമ്മുകള്‍ നിരീക്ഷിക്കാന്‍ ഹൈവേ പൊലീസിനെ ചുമതലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha