എ.ടി.എമ്മുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹൈവേ പൊലീസിന് നിര്‍ദേശം

തലസ്ഥാന നഗരത്തില്‍ നടന്ന ഹൈടെക് എ.ടി.എം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളില്‍ പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനം. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ ഡ്യൂട്ടിയിലുള്ള ഹൈവേ പൊലീസ് പട്രോള്‍ സംഘങ്ങളും നൈറ്റ് പട്രോള്‍ സംഘങ്ങളും തങ്ങളുടെ ചുമതലയിലുള്ള മേഖലയിലെ എ.ടി.എമ്മുകളില്‍ സ്ഥിരമായി പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. സംശയകരമായ ഉപകരണങ്ങള്‍, നെറ്റ്് വര്‍ക്കുകള്‍ എന്നിവ എ.ടി.എമ്മിനോട് ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും എ.ടി.എം കൗണ്ടറുകളുടെ പുറകുവശത്ത് കേടുപാടുകളോ അനധികൃത ഉപകരണങ്ങളോ ഉണ്ടോയെന്നുമാണ് പരിശോധിക്കേണ്ടത്. ഗാര്‍ഡുമാരുള്ള എ.ടി.എമ്മുകളില്‍ അവര്‍ ശ്രദ്ധാപൂര്‍വം ഡ്യൂട്ടി നിര്‍വഹിക്കുന്നുണ്ടോയെന്ന കാര്യം നിരീക്ഷിച്ച് വീഴ്ചയുണ്ടെങ്കില്‍ ബാങ്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
https://www.facebook.com/Malayalivartha