നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

നാലര വയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം മാതാവിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി പീഡന ശ്രമത്തിനിടെ വീണ്ടും അറസ്റ്റില്‍. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് മാതാവിന്റെ സഹായത്തോടെ നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസത്തിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കുന്നതിനു ശ്രമിച്ച കേസിലാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്.
എറണാകുളം കോലഞ്ചേരി സ്വദേശി രജിത് തെങ്ങണയ്ക്കടുത്ത് വാടകവീട്ടില്‍ താമസിച്ചു വരുകയായിരുന്നു. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ 12 കാരിയായ പെണ്‍കുട്ടിയെ മൊബൈല്‍ ചിത്രങ്ങള്‍ കാട്ടി വശീകരിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തത്. രാത്രിയില്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത ക്രൈം പ്രോഗ്രാമില്‍ ചോറ്റാനിക്കരയില്‍ രജിത് നടത്തിയ കൊലപാതകത്തിന്റെ വാര്‍ത്തയും ദൃശ്യങ്ങളും അടങ്ങിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട കുട്ടി പേടിച്ച് വീട്ടുകാരെ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു.
തൃക്കൊടിത്താനം പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും, പ്രതിക്കെതിരെ പോക്സോ നിമപ്രകാരം കേസെടുത്ത് തെങ്ങണയില്‍ നിന്നും പിടികൂടുകയുമായിരുന്നു. 2013 ല്‍ ചോറ്റാനിക്കരയില്‍ നാലര വയസ്സുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് ജാമ്യത്തിലിറങ്ങി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍കഴിയുകയുമായിരുന്ന രജിത്തിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha