മാണിക്കെതിരെ മൊഴി നല്‍കാന്‍ ചെന്നിത്തല ബാറുകാരെ വിലയ്‌ക്കെടുക്കുന്നു

ബാറുകാരെ വിലയ്‌ക്കെടുക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറെടുക്കുന്നു. കെ എം മാണിയ്‌ക്കെതിരെ വിജിലന്‍സ് കോടതിയില്‍ മൊഴി കൊടുക്കുന്നതിനു വേണ്ടിയാണ് ചെന്നിത്തല ബാറുകാരെ വിലയ്‌ക്കെടുക്കുന്നത്. ബാര്‍കേസ് കോടതി അടുത്ത 5 ന് പരിഗണിക്കാനിരിക്കെയാണ് ഗൂഢനീക്കം
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറങ്ങിയ കലാകൗമുദിയിലാണ് ചെന്നിത്തലയുടെ വിവാദ അഭിമുഖമുള്ളത്. ബാറുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്ന സമയത്താണ് ചെന്നിത്തലയുടെ അഭിമുഖം പുറത്തു വന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സര്‍ക്കാരിന് ഒരു ഗുണവും ചെയ്തില്ലെന്നാണ് ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞത്. ബാര്‍ തുറക്കണമെന്ന സര്‍ക്കാര്‍ ആഗ്രഹത്തിന്റെ ചുവടുപിടിക്കുന്ന പ്രതികരണമാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്തു നിന്നുണ്ടായത്.
ബിജുരമേശ് കെ എം മാണിയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത് പി.സി. ജോര്‍ജിന്റെയും ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരി വയ്ക്കുന്നതാണ് ചെന്നിത്തലയുടെ പുതിയ നിലപാട്.
കെ എം മാണിയും കേരള കോണ്‍ഗ്രസും ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരുന്നു. കിണ്ണം കട്ടവന് മാത്രമാണ് താന്‍ പിടിക്കപ്പെടുമെന്ന് പേടിയുള്ളത്. കിണ്ണം താന്‍ കട്ട കാര്യം ചെന്നിത്തലയ്ക്കറിയാം.
ഭരണപക്ഷവും പ്രതിപക്ഷവും ബാറുകാര്‍ക്കൊപ്പം നിന്നാല്‍ കെ എം മാണിയെ കുഴിയിലാക്കുമെന്നാണ് ചെന്നിത്തലയുടെ ലൈന്‍. എന്നാല്‍ ചെന്നിത്തലയുടെ അഭിപ്രായത്തെ സുധീരന്‍ തള്ളി. സുധീരന്‍ പിന്നാലെ ലീഗും ചെന്നിത്തലയ്‌ക്കെതിരെ രംഗത്തു വന്നു,.
ഇമേജ് മോശമാകുന്ന സമയത്ത് ചെന്നിത്തല ഇത്തരം അഭിമുഖം നടത്താറുണ്ടത്രേ. ഒരു പ്രമുഖ കരിമണല്‍ കച്ചവടക്കാരനാണ് അഭിമുഖത്തിന് പിന്നിലെന്നും കേള്‍ക്കുന്നു. ഏതായാലും ലീഗും സുധീരനും ഇടഞ്ഞതിനാല്‍ ബാര്‍ സംബന്ധിച്ച് ഒരു സമവായം യുഡിഎഫിനുണ്ടാകാന്‍ ഇടയില്ല. കെ എം മാണിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ ചെന്നിത്തല ബാറുകാരെ സ്വാധീനിച്ചെങ്കിലും അത് നടക്കാതെ വന്നതിനെ തുടര്‍ന്നാണ് പരസ്യമായി അവരെ പിന്തുണക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടിയേ തീരൂ.
https://www.facebook.com/Malayalivartha