പീഡനത്തെ തുടര്‍ന്ന് മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയില്ല; ടവറിനുമേല്‍ കയറി ആത്മഹത്യാ ഭീഷണിയുമായി പിതാവ്

തന്റെ മേലുദ്യോഗസ്ഥന്‍ ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് മൊബൈല്‍ ടവറിനു മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. തിരുവനന്തപുരം വഴുതക്കാടാണ് സംഭവം. കൊല്ലം സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിലെ ഡ്രൈവറും ആദിവാസി വിഭാഗക്കാരനുമായ ഷാജിയാണ് ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ടവറിനു മേല്‍ കയറിയത്.
ഷാജിയുടെ മകള്‍ ഈ വര്‍ഷം ജനുവരിയിലാണ് ജീവനൊടുക്കിയത്. ഷാജിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായ ആനന്ദബോസ് ലൈംഗീകമായി പീഡപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. മകളുടെ മരണത്തിന് കാരണക്കാരനായ ആനന്ദബോസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണി. ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഷാജിയെ കൊല്ലത്തു നിന്നും ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഭാര്യയും മൂന്ന് മക്കളും ഷാജിയുടെ ആത്മഹത്യാ ഭീഷണിയ്ക്ക് സാക്ഷികളായി എത്തിയിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അനുനയശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha