മകന്‍ 50 ലക്ഷവും സ്വത്തുക്കളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി റോഡില്‍ത്തള്ളി: അമ്മ കളക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹമിരുന്നു

മകന്റെ ചതിയില്‍ വഴിയാധാരമായ ഈ അമ്മയുടെ കണ്ണീരിന് ആര് ഉത്തരം നല്‍കും. കുടുംബത്തില്‍ത്തന്നെ വമ്പന്‍ തട്ടിപ്പു നടത്തുന്ന ന്യൂജെന്‍ ലോകം. ഫാഷന്‍ മാറുന്ന ലോകത്ത് മാതാപിതാക്കളെ എങ്ങനെ എല്ലാം ഊറ്റിയശേഷം നടതള്ളാം എന്നു ചിന്തിക്കുന്ന ന്യൂജെന്‍. കുടുംബസ്വത്ത് വിറ്റുകിട്ടിയ 50 ലക്ഷം രൂപ മകന്‍ തട്ടിയെടുത്തെന്ന പരാതിയുമായി എറണാകുളം കളക്ടറേറ്റ് പടിക്കല്‍ വയോധികയായ വീട്ടമ്മയുടെ സമരം കഴിഞ്ഞ ദിവസം ഏവരുടേയും ശ്രദ്ധനേടി. വയോധികയായ സ്ത്രീ സമരം ചെയ്യുന്നത് ഏവര്‍ക്കും കൗതുകമായെങ്കിലും സമരത്തിന്റെ കാരണം പക്ഷേ എല്ലാവരുടേയും മനസാക്ഷിയെ പിടിച്ച് കുലുക്കുന്നതായിരുന്നു. സ്വത്ത് തട്ടിയെടുത്ത ശേഷം വീട്ടില്‍ നിന്ന് പുറത്താക്കിയ മകനെതിരെയായിരുന്നു പ്രതിഷേധം.
മകനില്‍നിന്നു നീതി വാങ്ങിത്തരണമെന്ന അപേക്ഷയുമായി ഇടപ്പള്ളി സ്വദേശിയായ എഴുപതുകാരിക്കാണ് ഇങ്ങനെയൊരു ഗതികേട് വന്നിരിക്കുന്നത്. സംഭവം ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ വലിയ ചര്‍ച്ചകളാണ് വിഷയത്തെസംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത്. മകന്റെ ക്രൂരതയെ കണക്കിന് വിമര്‍ശിച്ചും മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ മടിക്കുന്ന മാദ്ധ്യമങ്ങളെയും വിമര്‍ശകര്‍ അക്രമിക്കുകയാണ്.ചിത്രത്തില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ഞങ്ങളും ശ്രമിച്ചെങ്കിലും മറുവശത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുപാട് കോളുകള്‍ വന്നപ്പോള്‍ നിശ്ചലമാക്കിയതുമാകും.
തൃപ്പൂണിത്തുറയിലുണ്ടായിരുന്ന തന്റെ കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ കിട്ടിയ 50 ലക്ഷം രൂപ സ്‌നേഹം നടിച്ച് മൂത്തമകനും ഭാര്യയും ചേര്‍ന്നു കൈക്കലാക്കിയെന്നാണ് വയോധികയുടെ പരാതി. മകന്റെ കാക്കനാടുള്ള വീട്ടില്‍ തന്നെ തടവില്‍ പാര്‍പ്പിച്ച് മര്‍ദിക്കുകയും മുടിമുറിച്ചുകളയുകയും ചെയ്തായി അവര്‍ പറയുന്നു.പണം തിരികെ തരണമെന്നും ഇളയ മകനോടൊപ്പം പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടെങ്കിലും മൂത്ത മകന്‍ നിരസിച്ചതായും തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയതുപോലെ തന്നെയും ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഈ അമ്മ പറയുന്നു.
ഭക്ഷണമോ മരുന്നോ നല്‍കാതെ മുറിയില്‍ പൂട്ടിയിടുക പതിവായിരുന്നു. രാത്രിയില്‍ തനിക്ക് കുത്തിവയ്പ്പ് എടുക്കും. ഇടപ്പള്ളി കാണിക്കില്ലെന്നു പറഞ്ഞായിരുന്നു മര്‍ദനം. ഭര്‍ത്താവ് മരിച്ചപ്പോള്‍ വരാതിരുന്ന മകന്‍ സ്വന്തം പിതാവിന്റെ ശവസംസ്‌കാരത്തിനു വച്ചിരുന്ന പണവും അപഹരിച്ചത്രേ. മുളവടി കൊണ്ട് തല്ലിയതിനാന്‍ വലതുകൈ വിരലിലെ ഞരമ്പിന് പരുക്കുണ്ട്. തന്റെ തിരിച്ചറിയല്‍ രേഖകള്‍ കൈവശപ്പെടുത്തിവച്ചിരിക്കുകയാണ് മകനെന്നും അവര്‍ പറഞ്ഞു.
ചേരാനല്ലൂര്‍ സ്വദേശിയായ ഒരാള്‍ക്കും തന്റെ സ്വത്ത് അപഹരിച്ചതില്‍ പങ്കുണ്ടെന്നു വയോധിക പറയുന്നു. ആര്‍.ഡി.ഒ, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കും ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടും പരിഹാരം ഇല്ലാത്തതിനാലാണ് സ്വാതന്ത്ര്യദിനത്തില്‍ സമരത്തിനിറങ്ങിയതെന്ന് അവര്‍ പറഞ്ഞു. കളക്ടറുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. മകന്റെ ബിസിനസ് പങ്കാളിയായ അന്‍വര്‍ എന്ന വ്യക്തിക്കും സംഭവത്തില്‍ പങ്കുള്ളതായി ഈ അമ്മ പറയുന്നു. മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ ഈ ശാപം എങ്ങനെ തീര്‍ക്കുമോ. ആവോ.
https://www.facebook.com/Malayalivartha