മലയിന്‍ കീഴില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അശ്വതിയുടെ മരണം കൊലപാതകമോ ?

തിങ്കളാഴ്ച രാവിലെയാണ് അശ്വതിയെ കിടപ്പുമുറിയില്‍ തറയില്‍ കിടക്കുന്ന രീതിയില്‍ മരിച്ചതായി കണ്ടെത്തിയത്. അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ച് ഇഷ്ടപ്പെട്ടവന്റെ കൂടെ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ പുറപ്പെട്ട അശ്വതിയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്തു വരാതെ നില്‍ക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയ ജീവിതം ഒടുവില്‍ ശാന്തുംമൂല കൃഷ്ണകൃപയില്‍ അശ്വതിയെന്ന 23കാരിയെ കൊണ്ടെത്തിച്ചത് ദാരുണമായൊരു അന്ത്യത്തിലായിരുന്നു.
പ്‌ളമ്പിംഗ് തൊഴിലാളിയായ ശ്രീജിത്തിന്റെ മദ്യപണത്തെ ചൊല്ലി സ്ഥിരം വഴക്കിടുന്നത് പതിവായിരുന്നു. ശ്രീജിത്തിന്റെ സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ച് വരുത്തി മദ്യപിക്കുന്നത് അശ്വതിക്ക് അംഗീകരിക്കാനായില്ല. കുഞ്ഞിനുവേണ്ടി എല്ലാം സഹിക്കാനായിരുന്നു അശ്വതിയുടെ തീരുമാനം. അമ്മയോടും സഹോദരിയോടും മാത്രമാണ് വിഷമങ്ങള്‍ അല്‍പ്പമെങ്കിലും പറഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയും രാവിലെ മുതല്‍ ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിച്ചു. സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം വാക്കുതര്‍ക്കവും തല്ലും നടന്നു. മലയിന്‍കീഴ് പൊലീസെത്തി രണ്ടു പേരെ കസ്റ്റഡിലെടുത്തു.പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ അശ്വതി ശ്രീജിത്തിനെ മുറിയില്‍ പൂട്ടിയിട്ടു. വൈകുന്നേരത്തോടെ ശ്രീജിത്ത് വീണ്ടും വഴക്കുണ്ടാക്കി. വൈകിട്ട് വഴക്ക് തീര്‍ക്കാനെത്തിയവരോട് അശ്വതി കരഞ്ഞുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടാതെ പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ ക്ഷേത്ര നിര്‍മാല്യം തൊഴാന്‍ പോയവര്‍ അശ്വതിയുടെ നിലവിളി കേട്ടതായി പിന്നീട് പറഞ്ഞു.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ശ്രീജിത്ത് പുറകുവശത്തുള്ള അശ്വതിയുടെ മാമിയുടെ വീട്ടിലെ കതകില്‍ മുട്ടി അച്ചു മരിച്ച കാര്യം പറയുന്നത്. ഓടിച്ചെന്നവര്‍ കണ്ടത് നിലത്ത് മരിച്ച് കിടക്കുന്ന അശ്വതിയെയാണ്. ഫാനിലെ ഷാളിന്റെ കുരുക്കഴിച്ച നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും രക്തം പടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയം ബലപ്പെട്ടിട്ടും പ്രേരണാകുറ്റം ചുമത്തിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടിക്കാലം മുതല്‍ അശ്വതി അയല്‍വാസിയായ ശ്രീജിത്തുമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മക്കളെ വളര്‍ത്താനായി അശ്വതിയുടെ അമ്മ ശോഭ അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍ ജോലിക്കു പോയി. മക്കളെ കുടുംബവീടിനടുത്തുള്ള സഹോദരന്റെ കുടുംത്തിന്റെ സംരക്ഷണയിലാക്കി. പ്രയാസങ്ങള്‍ പുറത്തുകാട്ടാതെ എല്ലാവരോടും ചിരിച്ച് ഇടപഴകുന്ന സ്വഭാവമായിരുന്നു അശ്വതിക്കും സഹോദരിക്കും. അപ്പോഴും മകളുടെ പ്രണയത്തെ അംഗീകരിക്കാന്‍ അമ്മ തയാറായില്ല. എല്ലാവരും എതിര്‍ത്തിട്ടും അശ്വതി ശ്രീജിത്തിനൊപ്പം ഇറങ്ങിപ്പോയി. ശ്രീജിത്തിന്റെ വീട്ടുകാര്‍ മുന്‍കൈയെടുത്ത് മൂന്ന് കൊല്ലം മുന്‍പ് ചീനിവിള മുരുകന്‍ കോവിലില്‍ കൊണ്ടുപോയി താലി കെട്ടി. അന്ന് ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന അശ്വതി പഠനം മതിയാക്കി. കുഞ്ഞ് ജനിച്ച ശേഷം പാതിയില്‍ നിലച്ച ഡിഗ്രി പഠനം തുടരാനും ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാനും അശ്വതി പോയിരുന്നു.
തൂങ്ങി മരണമാണെങ്കില്‍ രക്തം വരാനുള്ള സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് കെട്ടി തൂക്കാന്‍ ശ്രമിച്ചതാകാമെന്ന സംശയം ബലപ്പെട്ടത് അങ്ങനെയാണ്. അശ്വതിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വ?സ്റ്റ് തയ്യാറാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അശ്വതിയുടെ വിദേശത്തുളള അമ്മാവന്‍ സുധാകരന്‍ എത്തിയശേഷം രണ്ട് മണിയോടെ സംസ്‌കാരം നടന്നു. അമ്മ ശോഭയ്ക്ക് ലീവ് ലഭിക്കാത്തതിനാല്‍ മകളുടെ സംസ്‌കാരത്തിന് എത്താന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha