കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ടുകോടി വിലവരുന്ന 6.4 കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ടു കോടി രൂപ വില കണക്കാക്കുന്ന 6.4 കിലോ സ്വര്‍ണം ഡിആര്‍ഐ സംഘം പിടികൂടി. ബഹ്‌റൈനില്‍നിന്നു കോഴിക്കോട് എത്തിയ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി തസ്‌ലീം എന്ന യാത്രക്കാരന്‍ കൊണ്ടുവന്ന കംപ്യൂട്ടര്‍ യുപിഎസിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇയാളെ ചോദ്യം ചെയ്തു വരുന്നു.
https://www.facebook.com/Malayalivartha