ഡ്രൈവിങ് ടെസ്റ്റുകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് മോട്ടോര്‍ വാഹനവകുപ്പ്, ക്യാമറകളുടെ സഹായത്തോടെ ഡ്രൈവിങ് മികവ് കണ്ടെത്തുന്നു

ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് മികവു വരുത്താനായി ടെസ്റ്റുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈ വിങ് ടെസ്റ്റുകള്‍ നടക്കുമ്പോള്‍ വശങ്ങളില്‍ കമ്പി സ്ഥാപിക്കുന്നതുള്‍പ്പെടെ എട്ടും, എച്ചും എടുക്കുന്ന രീതിയിലുള്ള ടെസ്റ്റുകള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍, കഴക്കൂട്ടം, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത െ്രെഡവിങ് ടെസ്റ്റുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിച്ചു.
വാഹനം ഓടിക്കാന്‍ അറിയാത്തവര്‍ പോലും ഉദ്യോഗസ്ഥരുടെയോ ഏജന്റുമാരുടെയോ സഹായത്തോടെ ലൈസന്‍സ് കരസ്ഥമാക്കുന്നു എന്ന റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് പരിഷ്‌കരണത്തിനു കാരണം.
ടെസ്റ്റുകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ ക്യാമറകളുടെ സഹായത്തോടെ ഒരാളുടെ െ്രെഡവിങ് മികവ് പരിശോധിക്കുന്നതാണ് പദ്ധതി. എട്ടും, എച്ചും എടുക്കുന്നത് ടെസ്റ്റിലെ മാനദണ്ഡങ്ങളിലെ ഒന്നു മാത്രമായി ചുരുങ്ങും. വിദേശരാജ്യങ്ങളിലെ പോലെ വേറെയും പരീക്ഷണ ടെസ്റ്റുകള്‍ അഭിമുഖീകരിക്കേണ്ടി വരും. അതോടൊപ്പം ഘട്ടം ഘട്ടമായി വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പികള്‍ ഒഴിവാക്കി വാഹനം വരകള്‍ മറി കടന്നോ എന്നു കംപ്യൂട്ടര്‍ പരിശോധിക്കും
https://www.facebook.com/Malayalivartha