കെഎസ്ആര്‍ടിസി എസി ലോഫ്‌ലോര്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്ക്

കെഎസ്ആര്‍ടിസി എസി ലോഫ്‌ലോര്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന്റെ കാല്‍ ഒടിഞ്ഞു. ഓട്ടത്തിന്നിടെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചെന്നൈ സ്വദേശി ശ്രീനീവാസന്‍(40)നെയാണ് കാല്‍ ഒടിഞ്ഞ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നന്നുവക്കാട്ട് രാവിലെ 10.40ന് ആയിരുന്നു അപകടം. പമ്പയില്‍നിന്ന് ചെങ്ങന്നൂരിലേക്കു പോകുകയായിരുന്നു ബസ്. ഓട്ടത്തിനിടെ പിന്നില്‍ അകത്തെ ടയര്‍ പൊട്ടിത്തെറിച്ച് ബസിന്റെ പ്ലാറ്റ്‌ഫോറം തകരുകയായിരുന്നു.
പ്ലാറ്റ്‌ഫോമിന്റെ സ്റ്റീല്‍ തകിടിനു മുകളില്‍ ഇരുമ്പുപട്ടയിട്ട് ഉറപ്പിച്ചിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ അത് തകര്‍ന്ന് തെറിച്ചു പോയി ശ്രീനിവാസന്റെ കാലില്‍ കൊള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha