ചിക്കു വധക്കേസ്: ലിന്‍സണു മോചനം , ലിസമ്മ കാത്തിരിക്കുന്നു 'ഇനി അവനെ കാണണം'

ദൈവത്തിന് നന്ദി. ഒപ്പം പ്രാര്‍ത്ഥിച്ചവരോടും. 'എന്റെ മകനു നീതി കിട്ടി. ഇനി അവനെയൊന്നു കണ്ടാല്‍ മതി' ഒമാനില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണിന്റെ മാതാവ് മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിസമ്മ കാത്തിരിക്കുകയാണ്. ലിന്‍സണ്‍ ജയില്‍മോചിതനായെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അവര്‍. ചാനലുകളിലൂടെയാണു ലിസമ്മയും കുടുംബവും മകന്‍ ജയില്‍മോചിതനായ വിവരം അറിഞ്ഞത്.
തൊട്ടുപിന്നാലെ ലിന്‍സന്റെ ഫോണ്‍ കോള്‍ എത്തി. ലിന്‍സണിന്റെയും ചിക്കുവിന്റെയും കുടുംബങ്ങള്‍ നാലു മാസമായി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. നാനാഭാഗത്തു നിന്നുള്ള അപവാദ പ്രചാരണങ്ങളായിരുന്നു കാരണം. ചിക്കുവിന്റെ കുടുംബത്തിന്റെ പിന്തുണ ഞങ്ങള്‍ക്കും ലിന്‍സണും ഉണ്ടായിരുന്നു. ഇപ്പോള്‍ ജീവിതം തിരികെക്കിട്ടിയതുപോലെ. ലിന്‍സണോടൊപ്പം വരാന്‍ ചിക്കു ഇല്ലെന്ന ദുഃഖം ശേഷിക്കുന്നു. രണ്ടാഴ്ച മുന്‍പ് അങ്കമാലിയില്‍ ചിക്കുവിന്റെ വീട്ടില്‍ പോയിരുന്നുവെന്നും ലിസമ്മയും ലിന്‍സന്റെ സഹോദരന്‍ ലിബിനും പറഞ്ഞു.
എറണാകുളം അങ്കമാലി കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂകാരന്‍ റോബര്‍ട്ട്, സാവി ദമ്പതികളുടെ മൂത്തമകളായിരുന്നു കൊല്ലപ്പെട്ട ചിക്കു. കുവൈത്തില്‍ നഴ്‌സായിരുന്ന ചിക്കു ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സലാലയിലെ ബദര്‍ അല്‍ സമാ ആശുപത്രിയില്‍ ചിക്കുവിനും ജോലി ശരിയാക്കി നവംബര്‍ ഒന്നിന് ഇരുവരും ഒമാനിലേക്കു പോയി. ഏപ്രില്‍ 21 ആണു സലാലയിലെ ഫഌറ്റില്‍ ചിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാനാവാതെ വന്നതോടെ കൂടുതല്‍ വിവരശേഖരണത്തിനായി ലിന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തു. 119 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ബുധനാഴ്ചയാണ് ലിന്‍സണ്‍ മോചിതനായത്. സുഷമ സ്വരാജിന്റെ ഇടപെടലാണ് ലിന്‍സണ് തുണയായത്. സന്തോഷം അലതല്ലുമ്പോഴും ചിക്കുവിന്റെ വേര്‍പാട് താങ്ങാനാകുന്നില്ല ഈ കുടുംബത്തിന്.
https://www.facebook.com/Malayalivartha