സൗദിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് യാത്രാ ചെലവ് സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി

സൗദി അറേബ്യയില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് ചിലവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ വിവിധ വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്കെത്താനുള്ള ചിലവാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.
യാത്രാക്കൂലി നല്‍കാനില്ലാത്തതിനാല്‍ മലയാളി യുവാവ് യാത്രയില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് നടപടി. ബുധനാഴ്ച സദിയില്‍ നിന്നു മടങ്ങിയ രണ്ടാമത്തെ സംഘത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി ഷബീറാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയത്. ഡല്‍ഹി വരെയുള്ള ടിക്കറ്റ് സൗദി വഹിച്ചിരുന്നെങ്കിലും ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭ്യാക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha