മുഖ്യനുമായി വേദി പങ്കിടാന്‍ വെള്ളാപ്പള്ളിയുടെ നീക്കം

മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം വിവാദമാകുന്നു. പുനലൂര്‍ എസ്എന്‍ കോളേജിന്റെ 50-ാം വാര്‍ഷികാഘോഷവേദിയിലാണ് മുഖ്യമന്ത്രിയും എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍സെക്രട്ടറിയും ഒന്നിച്ച് വേദി പങ്കിടുന്നത്. പ്രതിഷേധവുമായി സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകരും.
ഈ മാസം ഇരുപതിനാരംഭിക്കുന്ന പുനലൂര്‍ എസ്എന്‍ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നത്. ചടങ്ങിന്റെ അധ്യക്ഷന്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തുടര്‍ന്ന് മൈക്രോഫിനാന്‍സ് തട്ടിപ്പ് വിവാദത്തിലും നേര്‍ക്കുനേര്‍ നിന്ന് പോരടിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ വേദിയാണിത്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളിയുമൊന്നിച്ച് മുഖ്യമന്ത്രി വേദി പങ്കിടുന്നുവെന്നാണ് പ്രധാന വിമര്‍ശനം.
പ്രാദേശിക സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച് വേദി പങ്കിടുന്നതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ ആരും തന്നെ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചെതിര്‍ത്ത രാഷ്ട്രീയ കക്ഷിയുടെ നേതാവുമായി വേദി പങ്കിടുന്നതിലാണ് പ്രധാന എതര്‍പ്പ്.
https://www.facebook.com/Malayalivartha