ബാറുകള്‍ തുറക്കണമെന്ന നിലപാട് പരസ്യമാക്കി ഇടത് സര്‍ക്കാര്‍: മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി എസി മൊയ്ദീന്‍

മന്ത്രിയുടെ മനംമാറ്റം. മദ്യ നയത്തില്‍ മാറ്റം വരുത്തണമെന്ന് നിലപാടില്‍ ഉറച്ച് ടൂറിസം മന്ത്രി എസി മൊയ്തീന്‍. ബാറുകള്‍ തുറക്കണമെന്നും മദ്യവില്‍പ്പനയില്‍ വരുത്തിയ നിയന്ത്രണം വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം വകുപ്പിന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി എസി മൊയ്തീന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.
ടൂറിസം സെന്ററുകളുടെ ത്തിന്റെ പശ്ചാത്തലത്തില്‍ നടത്തേണ്ട പല വിനോദ സഞ്ചാര സംബന്ധിയായ സമ്മേളനങ്ങളും കേരളത്തിന്റെ മദ്യനയം മൂലം സംസ്ഥാനത്തിനു വെളിയിലേക്കു മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടിട്ടുണ്ടെന്നും അത് ടൂറിസം മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ റവന്യു നഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടൂറിസം മേഖലയുടെ പേരില്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
https://www.facebook.com/Malayalivartha