പ്രസിഡന്റായി സുധീരന് തുടരാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് വി.എം സുധീരന് തുടരാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുനഃസംഘടന നടത്തണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സുധീരന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനഃസംഘടന നടത്തണം. സംഘടനാ തെരഞ്ഞെടുപ്പിനും പുനഃസംഘടനയ്ക്കും നേതൃത്വം നല്‍കുന്നതിനായി രാഷ്ട്രീയകാര്യ സമിതി തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് സുധീരന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.
സംഘടനാ തിരഞ്ഞെടുപ്പ്, പുനഃസംഘടന എന്നിവ സംബന്ധിച്ചു കഴിഞ്ഞയാഴ്ച സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്‍പു പുനഃസംഘടന നടത്താന്‍ ഈ ചര്‍ച്ചയില്‍ ഏകദേശ ധാരണയാവുകയും ചെയ്തു.
https://www.facebook.com/Malayalivartha