ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ തര്‍ക്കം

ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡണ്ടും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ശബരിമല തീര്‍ത്ഥാടന അവലോകനം സംബന്ധിച്ച് പമ്പയില്‍ നടന്ന യോഗത്തിലാണ് തര്‍ക്കമുണ്ടായത്. ശബരിമലയിലെ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും ശബരിമല നട നിത്യവും തുറക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഇത് സാധ്യമല്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
വിഐപി ക്യൂ നിര്‍ത്തലാക്കാനും ഇതിന് പണം ഈടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വി.ഐ.പി ദര്‍ശനം ഒഴിവാക്കാനാകില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി, പണമുള്ളവന് മാത്രം പാസ് എന്ന സംവിധാനം നടക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി പ്രത്യേകപാതയും പരിഗണനയിലെന്ന് പിണറായി വിജയന്‍ അറിയിച്ചു. തിരക്കൊഴിവാക്കാനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സ്വകാര്യ ഹോട്ടലുകളുടെ കൊളള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha