പിണറായി ശബരിമലയില്‍ കയറുന്നത് തടസ്സം നില്‍ക്കുന്നത് അയ്യപ്പസ്വാമി : പി.സി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന് ശബരിമലയില്‍ കയറുന്നത് തടസ്സം നില്‍ക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ അയ്യപ്പസ്വാമിയെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പിണറായിയ്ക്ക് ശബരിമല കയറാന്‍ കഴിയില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അതിന് കാരണം മലകയറാനുള്ള ആരോഗ്യം അദ്ദേഹത്തിന് ഇല്ല എന്നതാണ്. എന്നിട്ടും വാശിപ്പുറത്താണ് അദ്ദേഹം അവിടേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയതെന്നും പി.സി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ഇന്ന് നടത്താനിരുന്ന അവലോകനയോഗം കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. സീസണ്‍ തുടങ്ങും മുന്‍പ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പമ്പയിലെത്തിയിരുന്നുവെങ്കിലും മഴ ശക്തമായതിനെ തുടര്‍ന്ന് സന്നിധാനത്തേയ്ക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha