കേരളമേ ലജ്ജിക്കൂ...പെണ്‍കുട്ടികളുടെ സുരക്ഷ ആരുടെ കൈകളില്‍; കൊച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവും സഹോദരനും ചേര്‍ന്ന്

സോദരി മാപ്പ്...പിതാവും സഹോദരനും ചേര്‍ന്ന് പ്രായപൂര്‍ത്തിയയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മാനസിക നില തകരാറായതിനെ തുടര്‍ന്ന് സ്‌കുളില്‍ ടീച്ചര്‍മാര്‍ വിവരം തിരക്കിയപ്പോള്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. പിതാവിനെയും +2 കാരനായ സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യന്റെ എല്ലാ സദാചരങ്ങളെയും ലംഘിച്ചുള്ള സംഭവം നടന്നതുകൊച്ചിയിലെ വൈപ്പിന്‍ കരയിലാണ്. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്വന്തം പിതാവും സഹോദരന്‍ എന്നിവരെ ഞാറക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. മീന്‍ കച്ചവടക്കാരനും വാടക വീട് ബ്രോക്കറുമാണ് അറസ്റ്റിലായ വ്യക്തി. +2 വിദ്യാര്‍ത്ഥിയാണ് ഇയാളുടെ മകന്‍.
വൈപ്പിന്‍ കരയിലെ വാടകക്കുള്ള ഒറ്റമുറിയിലാണ് ഇവരുടെ താമസം. പെണ്‍കുട്ടിയെ കുടാതെ പെണ്‍കുട്ടിയുടെ അമ്മയും, മുത്തമകനും ഈ ഒറ്റമുറിയിലാണ് താമസം. ഇവിടെ വച്ചാണ് പെണ്‍കുട്ടി മൃഗീയ പീഡനത്തിന് ഇരയായതത്രെ. എറണാകുളത്ത് ക്ലീനിങ് ജോലിയാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്കുള്ളത്. വെളുപ്പിനെ എഴുന്നേറ്റ് അമ്മ ജോലീക്ക് പോയതിനിശേഷമാണ് അച്ഛന്റെ പീഡനം.
അച്ഛന്റെ പീഡനം കണ്ടാണത്രെ സഹോദരനും ഇതിന് മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. 4, 5 മാസത്തോളമായി പീഡനം ശ്രമം തുടങ്ങിയിട്ട്. സ്‌കുളില്‍ പോകുന്ന പെണ്‍കുട്ടിക്ക് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ഇഷ്മായിരുന്നില്ല. ക്ലാസ്സിലും കൂട്ടുകാരികള്‍ക്ക് മിടയില്‍ മൗനിയായി ഇരിക്കുന്നത് കണ്ടും കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കുളിലെ അദ്ധ്യാപിക കമാര്‍ വിവരം തിരക്കിയപ്പോള്‍ പെണ്‍കുട്ടി പൊട്ടി കരഞ്ഞുകൊണ്ടാണ് സ്വന്തം വീട്ടിന്നുള്ളില്‍ പോലും കഴിയാന്‍ പറ്റാത്ത ഞെട്ടിക്കുന്ന സംഭവങ്ങള്‍ പറഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഞാറക്കല്‍ പൊലീസില്‍ വിവരം അറയിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വനിത പൊലീസിന്റെ സംരക്ഷണയില്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha