മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രിടി.പി.രാമകൃഷ്ണന്‍

മദ്യവില്‍പ്പന ഓണ്‍ലൈനാക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞത് സംബന്ധിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിലവില്‍ ഇത്തരമൊരു ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്നും ശുപാര്‍ശ വരുമ്പോള്‍ അത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരും മനുഷ്യരാണെന്നും അതുകൊണ്ട് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെകുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചിരുന്നു. വിലകൂടിയ 59 ഇനം മദ്യങ്ങളാണ് ഓണ്‍ലൈനിലൂടെ വില്‍പനയ്ക്കു വയ്ക്കുന്നത്. ബിവറേജസിന്റെ തെരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്‌ലെറ്റുകളിലൂടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
ഓണ്‍ലൈനില്‍ മദ്യത്തിന് പണം അടച്ചാല്‍ രസീത് ലഭിക്കും. ഈ രസീതുമായി ആവശ്യക്കാരനോ അയാള്‍ നിശ്ചയിക്കുന്ന ആളോ എത്തിയാല്‍ മദ്യം ലഭിക്കും. മാന്യന്‍മാരായ ആളുകള്‍ക്ക് ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരം സൗകര്യമൊരുക്കുന്നത്. നടപടിക്രമങ്ങള്‍ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മെഹബൂബ് പറഞ്ഞു.
https://www.facebook.com/Malayalivartha