മദ്യപാനികളേ അത് നടക്കില്ല, ഓണത്തിന് മദ്യമൊഴുകുന്നത് തടയാൻ എക്സൈസ്സ് വകുപ്പ്, ഓൺലൈൻ മദ്യക്കച്ചവടത്തിനു വിലങ്ങു തടിയായി സഹകരണവകുപ്പ് മന്ത്രി രംഗത്ത്

ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നു സഹകരണ മന്ത്രി എസി മൊയ്തീൻ. ബിവറേജസിന്റെ തെരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്‌ലെറ്റുകളിലൂടെ വിലകൂടിയ 59 ഇനം മദ്യങ്ങളാണ് ഓണ്‍ലൈനിലൂടെ വില്‍പനയ്ക്കു വയ്ക്കുന്നതെന്നു മെഹ്ബൂബിന്റെ പ്രസ്‌താവനയെ തുടർന്ന് വാർത്തകൾ പ്രചരിച്ചതിനെതിരേവ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൺസ്യൂമർഫെഡ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചിട്ടില്ല. അങ്ങനെവന്നാൽതന്നെ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. . ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചതായിട്ടായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഓൺലൈനിലൂടെ മദ്യവിൽപന നടത്താൻ കൺസ്യൂമർ ഫെഡിന് അനുമതി നൽകാനാവില്ല. നിശ്ചിത കെട്ടിടത്തിൽ മദ്യവിൽപ്പന നടത്താനാണു എക്സൈസ് അനുമതി നൽകുന്നത്. ഓൺലൈൻ വിൽപനയിൽ ഇതു സാധ്യമല്ല. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കരുതെന്ന നിയമം ഓൺലൈൻ വിൽപനയിൽ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.കൺസ്യൂമർഫെഡിന്റെ ഓൺലൈൻ മദ്യവിൽപന നിയമവിധേയമല്ലെന്നും അനുവദിക്കാനാകില്ലെന്നും എക്സൈസ് കമ്മീഷണർ സംഭവത്തിൽ പ്രതികരിച്ചിരുന്നു.
അതെ സമയം ഓണത്തിന് മദ്യമൊഴുകുന്നത് തടയാൻ എക്സൈസ് വകുപ്പ് പ്രത്യേക എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെ ഓഫീസുകളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പരാതികൾ അപ്പോൾ തന്നെ സ്പെഷ്യൽ സ്ക്വാഡുകളിലോ എക്സൈസ് റെയിഞ്ചുകളിലോ കൈമാറി അടിയന്തിര നടപടി കൈക്കൊള്ളും. ജില്ലാ സ്പെഷ്യൽ ടീമുകളുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ, പട്രോളിങ്ങ്, റെയിഡുകൾ എന്നിവയും നടത്തും.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടു സ്ട്രൈക്കിങ് ഫോഴ്സുകൾ രൂപീകരിച്ചു. തീരമേഖലയിൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ സഹായത്തോടെ പരിശോധന നടത്തും. വനമേഖലയിലെ പരിശോധനകൾക്കു പൊലീസിന്റെയും വനം വകുപ്പിന്റെയും സഹായം തേടും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് എല്ലാ ജില്ലകളിലും സന്ദർശിച്ചു എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha