ആ കളി എന്നോട് വേണ്ടാ, വേഗതയുടെ രാജാവ് ഞാന്‍ തന്നെ

ഈ ഒളിംപിക്‌സിലെ ഏറ്റവും മികച്ചതും രസകരവുമായ ഒരു ഫൈനല്‍ മത്സരമായിരുന്നു പുരുഷന്മാരുടെ 200 മീറ്ററില്‍ നടന്നത്. വേഗത്തില്‍ തനിക്കു പകരക്കാരനില്ലെന്നു ഉറപ്പിച്ചു കൊണ്ട് ഉസൈന്‍ ബോള്‍ട്ട് തന്നെ ഫൈനലില്‍ സ്വര്‍ണ്ണം നേടുക തന്നെ ചെയ്തു. എങ്കിലും അത്യന്തം ആവേശകരമായ മത്സരത്തില്‍ അവസാന നിമിഷം രണ്ടാം സ്ഥാനക്കാരനായ ആന്ദ്രേ ഡി ഗ്രസ്സേ ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കാന്‍ ഒരു വിഫല ശ്രമം നടത്തിയത് ഫൈനലിലെ ആവേശകരമായ നിമിഷമായിരുന്നു. ഫിനിഷിങ് ലൈനിനു തൊട്ട് മുന്‍പ് ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വേഗതയുട കാര്യത്തില്‍ ഞാന്‍ തന്നെ രാജാവ്, എന്നോട് ആ കളി വേണ്ടെന്നു ഉസൈന്‍ ബോള്‍ട്ട് ആധികാരികമായി പറഞ്ഞു കൊണ്ടാണ് ഫിനിഷിംഗ് ലൈന്‍ കടന്നത്.
ഫിനിഷിംഗ് ലൈനിനു മുന്‍പ് വരെ വളരെ മുന്നിലായിരുന്ന ഉസൈന്‍ ബോള്‍ട്ടിനെ ഫിനിഷിങ് ലൈനിനു തൊട്ടു പിന്നില്‍ വച്ച് മറികടക്കാന്‍ ആന്ദ്രേ ഡി ഗ്രസ്സേ ശ്രമിച്ചത് ഉസൈന്‍ ബോള്‍ട്ട് പുഞ്ചിരിയോടെയാണ് നേരിട്ടത്. ഉസൈന്‍ ബോള്‍ട്ടിനെ മറികടക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ പുഞ്ചിരിയോടെ തന്നെ ആന്ദ്രേ ഡിഗ്രെസ്സെ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറി.
19.78 സെക്കന്‍ഡ് സമയത്തിലാണ് ബോള്‍ട്ട് ഓടിയെത്തിയത്.എട്ടു പേര്‍ മത്സരിച്ച ഫൈനലില്‍ 20 സെക്കന്‍ഡിനു താഴെ ഓടിക്കയറാന്‍ സാധിച്ചതും ബോള്‍ട്ടിന് മാത്രമാണ്. 100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രേസെയാണ് 20.02 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് വെള്ളി നേടിയത്. ഫ്രാന്‍സിന്റെ ലെമൈടര്‍ 20.12 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് വെങ്കലവും സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് 200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണമണിയുന്നത്. 2008ല്‍ ബെയ്‌ജെങില്‍ തുടങ്ങിയ കുതിപ്പ് ലണ്ടനും കടന്ന് റിയോയില്‍ എത്തി നില്‍ക്കുന്നു. ഇനി 4ത100 മീറ്റര്‍ റിലേയിലും സ്വര്‍ണം സ്വന്തമാക്കിയാല്‍ ഒളിമ്പിക്‌സ് സ്പ്രിന്റില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഉസൈന്‍ ബോള്‍ട്ടിന് സ്വന്തമാകും.
https://www.facebook.com/Malayalivartha